തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു

Legal aid clinic inaugurated in Taliparamba Block Panchayat

തളിപ്പറമ്പ് : തളിപ്പറമ്പ്  ബ്ലോക്ക് പഞ്ചായത്ത് 2026-27 വർഷത്തെ വാർഷികപദ്ധതിയിലുൾപ്പെടുത്തി ലീഗല്‍ എയ്ഡ് ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. നിയമസഹായം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ഷിജി വട്ടക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ വച്ച് ശ്രീ. നിസാർ അഹമ്മദ് കെ. ടി.(പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ്, ചെയമാൻ ജില്ലാ ലീഗല്‍ സർവ്വീസസ് അതോറിറ്റി കണ്ണൂര്‍) ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. 

യോഗത്തിൽ  ശ്രീ. പ്രശാന്ത് കെ. എൻ.(അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എം. എ. സി. റ്റി. ,ചെയർമാൻ താലൂക്ക് ലീഗല്‍ സർവ്വീസസ് കമ്മിറ്റി ) മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട് , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റുഖിയ കെ. ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി പി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. പ്രകാശൻ കെ. അഡ്വ. മനോജ് പി. ബി. (പ്രസിഡന്റ് ബാർ അസോസിയേഷൻ തളിപ്പറമ്പ ) ശ്രീമതി റായിസ കെ. എന്നിവർ പ്രസംഗിച്ചു

Tags