ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Left Democratic Front inaugurated the Taliparamba Municipal Election Committee office
Left Democratic Front inaugurated the Taliparamba Municipal Election Committee office

തളിപ്പറമ്പ:  ഇടതുപക്ഷ ജനാധിപത്യ മുന്നണി തളിപ്പറമ്പ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം പൂക്കോത്ത് തെരു റോഡിൽ ഷാലിമാർ സ്റ്റോറിന് സമീപം നടന്നു . സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം ടി കെ ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ LDF തളിപ്പറമ്പ് നഗരസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രകാശനം ചെയ്തു. എൽ.ഡി.എഫ് അധികാരത്തിൽ വന്നാൽ വികസന മുരടിപ്പിന്  അറുതി വരുത്തും. അത്യന്താധുനികമായ ബസ്സ്റ്റാൻഡ് സമയബന്ധിതമായി നിർമ്മിക്കും. കാക്കാത്തോട് ബസ്സ്റ്റാൻറ് മലയോരസ്റ്റാൻ്റാക്കി മാറ്റും. തളിപ്പറമ്പ പട്ടണത്തിലെ കുത്തഴിഞ്ഞ ട്രാഫിക് സംവി ധാനം പരിഷ്കരിക്കും. തളിപ്പറമ്പിലും കുറ്റിക്കോലിലും ചിറവക്കിലും പ്രത്യേകം പാർക്കിങ് സൗകര്യമൊരുക്കും. 

tRootC1469263">

തുടങ്ങി 36 ഓളം വാഗ്ധാനങ്ങളാണ് പത്രികയിലുള്ളത്. കെ സന്തോഷ്, ടി ബാലകൃഷ്ണൻ, ഒ സുഭാഗ്യം, കെ ഗണേശൻ, കെ കൃഷ്ണൻ, തുടങ്ങി സ്ഥാനാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Left-Democratic-Front-inaugurated-the-Taliparamba-Municipal-Election-Committee-office.jpg

Tags