പ്രായം വെറും നമ്പർ മാത്രം :കായികരംഗത്ത് മികവുമായി ധർമ്മശാല സ്വദേശി ലീലാകൃഷ്ണൻ

Age is just a number: Leelakrishnan from Dharamshala excels in the world of sports.


 ധർമ്മശാല : ഒക്ടോബർ 9, 10, 11 തീയ്യതികളിൽ കോയമ്പത്തൂർ നെഹ്റു സ്റ്റേഡിയത്തിൽ  നടന്ന മാസ്റ്റേർസ് അറ്റ്ലറ്റിക് സ് മീറ്റിൽ ജാവലിൻ ത്രോ, ഹാമർ ത്രോ എന്നിവയിൽ സ്വർണ്ണവും ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്ക്കസ്‌ത്രോ യിൽ വെങ്കലവും കരസ്ഥമാക്കിയ ധർമ്മശാല സ്വദേശിനി ലീലകൃഷ്ണൻ ദേശീയ അംഗീകാരം നേടി.

നിരവധി സംസ്ഥാന - അന്തർ സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ താരത്തിന് സാധിച്ചിട്ടുണ്ട്. 
മുൻ അദ്ധ്യാപകനായ ഭർത്താവ് കൃഷ്ണൻ മാസ്റ്ററുടെയും മക്കളുടെയും പൂർണ്ണ പിന്തുണയും സഹകരണവും കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ സാധിച്ചതെന്ന് 72 കാരിയായ ലീലകൃഷ്ണൻ പറഞ്ഞു  ധർമ്മശാല ബൊളിവിയ നഗറിലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്.

Tags