തളിപ്പറമ്പ് കുറുമാത്തൂരിൽ വിമത സ്ഥാനാർത്ഥിക്ക് ലീഗ് പിന്തുണ ; യു.ഡി.എഫിൽ പ്രതിസന്ധി
തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ പൊക്കുണ്ടിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് കനത്ത വെല്ലുവിളിയുയർത്തി വിമത സ്ഥാനാർത്ഥി പത്രിക നൽകി. അഞ്ചാം വാർഡിൽ ഡി.സി.സി പ്രസിഡൻ്റ് അംഗീകരിച്ച സ്ഥാനാർത്ഥി ബേബി ഫിലിപ്പ് പത്രിക നൽകിയതിന് പിന്നാലെയാണ് ജുബൈര്യത്തും പത്രിക നൽകിയിരിക്കുന്നത്. വിമത സ്ഥാനാർത്ഥിക്കാണ് യു.ഡി.എഫ് ഘടകകക്ഷിയായ മുസ് ലിം ലീഗ് പിന്തുണയെന്നാണ് സൂചന. ഇത് മുന്നണിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
tRootC1469263">വാർഡിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് അതൃപ്തിയെ തുടർന്ന് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും മഹിളാ കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന എ.കെ ഗൗരിയും കുടുംബവും പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നിരുന്നു. തുടർന്ന് ലീഗ് പിന്തുണയോടെയുള്ള വിമത നീക്കം കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
വാർഡ് വിഭജനത്തെ തുടർന്ന് രൂപീകരിച്ച പൊക്കുണ്ട് വാർഡ് മുസ് ലിം ലീഗിന് സ്വാധീനമുണ്ട്. വിജയം ഉറപ്പിച്ച സീറ്റിൽ യു.ഡി.എഫിന്റെ വിജയസാധ്യതയെ തന്നെ ബാധിക്കുന്ന വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നാണ് മുന്നണിയിലെ പൊതു അഭിപ്രായം. ഗൗരി പാർട്ടി വിട്ടതിലൂടെ മികച്ച പ്രവർത്തകയെ ആണ് നഷ്ടമായത്. യു.ഡി.എഫിലെ രാഷ്ട്രീയ പ്രതിസന്ധി അഞ്ചാം വാർഡിലെ തിരഞ്ഞെടുപ്പ് ചിത്രം എൽ.ഡി.എഫിന് അനുകൂലമാക്കിയിരിക്കുകയാണ്. നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന് മുൻപ് സമവായമുണ്ടാക്കി പ്രതിസന്ധി പരിഹരിക്കാനാണ് സാധ്യത.
.jpg)


