കണ്ണൂർ ജില്ലയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ലീഗ് നേതാക്കൾ

League leaders say they tried to sabotage the election in Kannur district with the connivance of officials.

കണ്ണൂർ: ജില്ലയിൽ വ്യാപകമായ രീതിയിൽ ഉദ്യോഗസ്ഥന്മാരുടെഒത്താശയോടുകൂടി സി.പി.എം കള്ളവോട്ടുംഓപ്പൺ വോട്ടും നടത്തി ജനാധിപത്യ പ്രക്രിയയെ  അട്ടിമറിക്കാൻ ശ്രമിച്ചതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ ടി സഹദുള്ളയും ആരോപിച്ചു.

ബിജെപി,എസ്ഡിപിഐ ,സിപിഎം കൂട്ടുകെട്ട് ജില്ലയിൽപരസ്യമായിരുന്നു.പ്രത്യേകിച്ച്അഴീക്കോട്കണ്ണൂർ,കൂത്തുപറമ്പ്,പേരാവൂർമണ്ഡലങ്ങളിൽ  ഇത് വ്യാപകമായിരുന്നു. പരസ്യമായി സിപിഎമ്മിന് വേണ്ടി ബിജെപിയും എസ്ഡിപിഐയും വോട്ട് പിടിക്കുന്ന സാഹചര്യ പോലും അഴീക്കോട് മണ്ഡലത്തിൽ ഉണ്ടായി. എന്നിരുന്നാലും അവിഹിതമായ ഈ സഖ്യത്തെ പരാജയപ്പെടുത്തി ജില്ലയിൽ ഒരു തരംഗമായി യുഡിഎഫ്  മുഴുവൻ സീറ്റുകളും പിടിച്ചെടുക്കുക്കും . ഭരണവിരുദ്ധ വികാരം ഉണ്ടായഒരുതെരഞ്ഞെടുപ്പായിരുന്നു ഇന്ന് നടന്നത്  ഭരണവിരുദ്ധ വികാരത്തിൽ യുഡിഎഫ് കണ്ണൂർ ജില്ലയിൽ അജയ്യമായ നിലയിൽ മുന്നേറും

 ജനാധിപത്യ പ്രക്രിയയെ വിൽപ്പനച്ചരക്കാക്കി മാറ്റിയ സിപിഎം ,ബിജെപി,എസ്ഡിപിഐ കൂട്ടുകെട്ടിനെതിരെ വോട്ടവകാശം വിനിയോഗിച്ചമുഴുവൻജനാധിപത്യവിശ്വാസികളെയുംഅതിനുവേണ്ടിപ്രവർത്തിച്ചമുഴുവൻയുഡിഎഫ് പ്രവർത്തകന്മാരെയും നേതാക്കളെയും  ഇവർ അഭിവാദ്യം ചെയ്തു.

Tags