നിശബ്ദമായി പ്രവർത്തിക്കുന്ന മികച്ച സംഘാടകൻ ; കെ.കെ നാരായണൻ സഹോദര തുല്യനായ നേതാവെന്ന് കെ.കെ ശൈലജ ടീച്ചർ

A great organizer who works silently; K.K. Narayanan is a leader like a brother, says K.K. Shailaja teacher

കണ്ണൂർ : കെ.കെ നാരായണൻ തനിക്ക് സഹോദര തുല്യനായ നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ. കെ ശൈലജ എം.എൽ.എ പറഞ്ഞു. പെരളശേരി എ.കെ.ജി സ്മാരകഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കെ.കെ. നാരായണന് അന്തിമോപചാരമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. മരിക്കുന്നതിന് തൊട്ടു മുൻപിൽ ട്രെയിനിൽ നാരായണേട്ടനെയും ഭാര്യ സുശീലയേയും കണ്ടിരുന്നു.

tRootC1469263">

അന്ന് അവരുമായി സംസാരിച്ചിരുന്നു. ഡയബറ്റിക് രോഗമുള്ള തെല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇന്നലെ വരെ കണ്ടയാളാണ് ഇന്ന് ഇല്ലാതായതെന്നും കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. നിശബ്ദമായി പ്രവർത്തിക്കുന്ന മികച്ച സംഘാടകനായിരുന്നു കെ.കെ. മികച്ച സഹകാരിയുമായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരിക്കെ അദ്ദേഹം നടത്തിയ പദ്ധതികൾ ഒരുപാടുണ്ട്. പാർട്ടിക്കും ജനങ്ങൾക്കും നാടിനും തീരാ നഷ്ടമാണ് കെ.കെ നാരായണൻ്റെ വിയോഗമെന്ന് കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

Tags