കണ്ണൂരിൽ കണ്ണപുരം പഞ്ചായത്തിലും രണ്ടിടത്ത് എൽ.ഡി.എഫിന് എതിരാളികളില്ലാത്ത വിജയം

LDF wins unopposed in two seats in Kannapuram Panchayat in Kannur
LDF wins unopposed in two seats in Kannapuram Panchayat in Kannur

കണ്ണപുരം :തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചപ്പോൾ വിവിധ വാർഡുകളിൽ എൽഡിഎഫ് എതിരില്ലാത്ത വിജയം നേടി.
കണ്ണൂരിൽ വിവിധ സ്ഥലങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചത്.കണ്ണപുരം പഞ്ചായത്തിൽ രണ്ട് വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

tRootC1469263">

13 ആം വാർഡിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥിയായ രേഷ്മ പി വിയും 14 ആം വാർഡിലേക്ക് മത്സരിക്കുന്ന രതി പി എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.അതോടൊപ്പം ആന്തൂർ നഗരസഭയിൽ രണ്ട് വാർഡുകളിലും മലപ്പട്ടം പഞ്ചായത്തിൽ രണ്ട് വാർഡുകളിലും എൽഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ആന്തൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡായ പൊടിക്കുണ്ട് കെ പ്രേമരാജൻ, രണ്ടാം വാർഡായ മൊറാഴയിൽ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഐ വി ഒതേനൻ, ആറാം വാർഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. ഇവരെല്ലാം സിപിഎം സ്ഥാനാർഥികളാണ്.

Tags