ഉപതെരഞ്ഞെടുപ്പിൽ കണ്ണൂരിൽ രണ്ടിടങ്ങളിൽ എൽഡിഎഫിന് വിജയം: കോൺഗ്രസിന് സിറ്റിങ് സീറ്റ് നഷ്ടമായി
കണ്ണൂർ: കണ്ണൂർ ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയം. മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലും പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോഡിലുമാണ് എൽ ഡി എഫ് സ്ഥാനാർത്ഥികൾ വിജയിച്ചത്.സി.പി എം ഭരിക്കുന്ന മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി എ.കെ.സുരേഷ് കുമാർ 276 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നേരത്തെയുണ്ടായിരുന നഗരസഭ കൗൺസിലർ സിപിഎമ്മിലെ കെ.കെ.അഭിമന്യുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത് ആകെ പോൾ ചെയ്തതിൽ 628 വോട്ടുകളാണ് സുരേഷ് കുമാർ നേടിയത് യുഡിഎഫ് സ്ഥാനാർത്ഥി ലത്തീഫ് പഴശി (362 ) ബിജെപി സ്ഥാനാർത്ഥി കെ മോഹനൻ 31 വോട്ടുകളും നേടി.
പെരളശേരി പഞ്ചായത്തിലെ ബാവോഡ് വാർഡിൽ എൽഡിഎഫിന് വിജയം, കോൺഗ്രസിന് സിറ്റിങ് സീറ്റ് . നഷ്‌ടമായി
സി.പി എമ്മിൻ്റെ ശക്തികേന്ദ്രമായ പെരളശേരി ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡായ ബാവോട് എൽഡിഎഫ് സ്ഥാനാർത്ഥി കെ വി രതീശൻ 65 വോട്ടുകൾക്കാണ് വിജയിച്ചത് കോൺഗ്രസ് സ്ഥാനാർത്ഥി എംരഞ്ചി ഷിനെയാണ് പരാജയപ്പെടുത്തിയത് കഴിഞ്ഞ തെരത്തെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് ബാബു തണ്ടാരത്ത് 17 വോട്ടുകൾക്ക് വിജയിച്ച സീറ്റാണിത്. ഏറെക്കാലമായി സിപിഎം വിജയിച്ച ഈവാർഡ് കോൺഗ്രസ് പിടിച്ചെടുക്കുകയായിരുന്നു സുരേഷ് ബാബു തണ്ടാരത്തിൻ്റെ ആകസ്മിക വിയോഗം കാരണമാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി ജെ പിക്കുവേണ്ടി കെ.പി പ്രജിത്താണ് എൻ ഡി എ യ്ക്കു വേണ്ടി മത്സരിച്ചത്.
വോട്ടിങ് നില : കെ.വി രതീശൻ (സി.പി എം )
600
എം രഞ്ചിഷ് (ഐഎൻസി )535
കെ പി പ്രജിത്ത് ( ബി ജെ പി ) 56
ബാവോഡ് വാർഡിലെ വിജയിച്ച എൽ ഡി എഫ് സ്ഥാനാർത്ഥി കെ.വി രതീശനെസി പി എം നേതാക്കളായ പി ശശി, എൻ ചന്ദ്രൻ , എടക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിജു എന്നിവരുടെ നേതൃത്വത്തിൽ ചുവപ്പ് ഷാൾ അണിയിച്ചു സ്വീകരിച്ചു തുടർന്ന് നേതാക്കളും പ്രവർത്തകരും ആഹ്ളാദ പ്രകടനം നടത്തി.
.jpg)

