തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് എൽ.ഡി.എഫ് മൂന്നാം ഊഴം നേടും : അഡ്വ. പി. സന്തോഷ് കുമാർ
പിണറായി : തദ്ദേശ തെരഞ്ഞെടുപ്പിൽ നമ്മൾ വിചാരിച്ച വിജയം ലഭിച്ചില്ലയെന്നത് ഗൗരവുള്ളതാണെന്നും പക്ഷെ അതു കൊണ്ട് കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും എൽഡി എഫ് തകർന്നുവെന്നും പറയുന്നത് തെറ്റായ ധാരണ ഉളളതു കൊണ്ടാണെന്നുംസിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പി സന്തോഷ് കുമാർ എംപി പറഞ്ഞു. സിപിഐ നൂറാം വാർഷികാഘോഷം ജില്ലാതല സമാപനം പിണറായി ആർ സി അമല സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം അറിയാത്തവരാണ് ഇത്തരം തെറ്റായ പ്രചരണം നടത്തുന്നത്. തെറ്റുകളും പോരായ്മകളും തിരുത്തി എൽ ഡി എഫ് മുന്നോട്ടു പോകും.
tRootC1469263">
കേരളത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ ഉണ്ടാക്കിയ സർക്കാരാണ് എൽഡി എഫ് സർക്കാർ അതുകൊണ്ട് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡി എഫ് മൂന്നാം ഊഴം നേടിയെടുക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും എംപി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ്കുമാർ അധ്യക്ഷനായി. മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി: സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവംഗം സി എൻ ചന്ദ്രൻ, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി, സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ,ഒ കെ ജയകൃഷ്ണൻ, എന്നിവർ സംസാരിച്ചു.
ജില്ലാ അസി. സെക്രട്ടറി എ പ്രദീപൻ, മുൻ ജില്ലാ സെക്രട്ടറി സി രവീന്ദ്രൻ,ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ വി ബാബു,അഡ്വ വി ഷാജി, പി കെ മധുസൂദനൻ,വെള്ളോറ രാജൻ,അഡ്വ പി അജയകുമാർ,സി വിജയൻ, വി ജി സോമൻ,കെ വി ഗോപിനാഥ്,കെ എം സപ്ന, കൗൺസിൽ അംഗങ്ങൾ, വർഗ ബഹുജന സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡലം സെക്രട്ടറി അഡ്വ. എം. എസ് നിഷാദ് സ്വാഗതവും ജില്ലാ കൗൺസിൽ അംഗം എം മഹേഷ് കുമാർ മഠത്തിൽ നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തിന് മുന്നോടിയായി നാടൻപാട്ടുകളും അവതരിപ്പിച്ചു.
.jpg)


