എൽ.ഡി.എഫ് ഊന്നൽ നൽകുന്നത് സാധാരണക്കാരുടെ വികസനത്തിന് എം.വി ഗോവിന്ദൻ
കണ്ണൂർ : സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായുള്ള മനുഷ്യന്റെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും കൂടി ചേരുമ്പോഴാണ് വികസനം പൂർണ്ണമാവുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.കണ്ണൂരിൽ എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നരേന്ദ്ര മോദി ഇന്ത്യയിലെ കോർപ്പറേറ്റ് മാനേജ്‌മെന്റ് സംവിധാനത്തെ ലോകത്തെ ഏറ്റവും വലിയ മുതലാളിയാക്കാൻ ശ്രമിക്കുമ്പോൾ, എൽ.ഡി.എഫ് സാധാരണക്കാരുടെ വികസനത്തിനാണ് ഊന്നൽ നൽകുന്നത്.
tRootC1469263">നാഷണൽ ഹൈവേ 66 പദ്ധതി വേണ്ടെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി തിരിച്ചയച്ചതാണ്. വയൽക്കിളികളെയും മറ്റും ഉപയോഗിച്ച് ഈ പദ്ധതി തടയാൻ ശ്രമിച്ചെങ്കിലും എൽഡിഎഫ് സർക്കാർ അത് നടപ്പിലാക്കി. തലപ്പാടി മുതൽ കളിയിക്കാവിള വരെയുള്ള ഈ പാതയുടെ ഭൂരിഭാഗവും ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.പതിനായിരം കോടി രൂപ വീതം ചിലവഴിച്ചുള്ള മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിന്റെ ഗതാഗത സംവിധാനത്തിന്റെ നാഴികക്കല്ലുകളാണ്. യു.ഡി.എഫ് എതിർത്ത ഗെയിൽപദ്ധതിയും കൂടംകുളം വൈദ്യുതി ലൈനും എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കി.
പത്ത് കൊല്ലം മുമ്പ് നിത്യവും ഉണ്ടായിരുന്ന പവർ കട്ട് ഇല്ലാതാക്കാൻ ഇതിലൂടെ സാധിച്ചു.വിദ്യാഭ്യാസ മേഖലയിൽ, സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ പാഠപുസ്തകങ്ങൾ ലഭ്യമാക്കുകയും പൊതുവിദ്യാലയങ്ങൾ പൂട്ടുന്നത് തടഞ്ഞ് അവയെ ആധുനിക രീതിയിൽ ശക്തിപ്പെടുത്തുകയും ചെയ്തുവെന്നുെം അദ്ദേഹം പറഞ്ഞു.ആശാ വർക്കർമാരുടെ ശമ്പളം യു.ഡി.എഫ് കാലത്തെ 1,000 രൂപയിൽ നിന്നും 10,000 രൂപയ്ക്ക് മുകളിൽ എത്തിച്ചു. ഇതേ പുരോഗതി അങ്കണവാടി ജീവനക്കാരുടെയും, പാചക തൊഴിലാളികളുടെയും, സാക്ഷരതാ പ്രേരകന്മാരുടെയും കാര്യത്തിലും ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. വികസന മുന്നേറ്റ ജാഥയെ ആനയിച്ചു കൊണ്ട് വൻ ഘോഷയാത്രയും നടന്നു.
.jpg)


