മുണ്ടേരി പഞ്ചായത്തിൽ എൽ.ഡി.എഫ് ഒരുവോട്ട് അസാധുവായി : സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ വീടിരിക്കുന്ന മുണ്ടേരി പഞ്ചായത്ത് എൽ.ഡിഎഫിന് നഷ്ടമായി

LDF loses one vote in Munderi Panchayat: LDF loses Munderi Panchayat, where CPM Kannur District Secretary KK Ragesh's house is located
LDF loses one vote in Munderi Panchayat: LDF loses Munderi Panchayat, where CPM Kannur District Secretary KK Ragesh's house is located

കണ്ണൂർ : സി.പി.എം ഏറെക്കാലമായി ഭരിച്ചു വരുന്ന മുണ്ടേരി പഞ്ചായത്തിൽ എൽ.ഡി.എഫിൻ്റെ ഒരു വോട്ട് അസാധുവായത് ഭരണ നഷ്ടത്തിന് കാരണമായി. ഇതോടെ പത്തിനെതിരെ പതിനൊന്ന് വോട്ടുകൾക്ക് യു.ഡി എഫ് ജയിച്ചു. എൽ. ഡി. എഫ് അംഗത്തിൻ്റെ ഒരു വോട്ട് അസാധുവായ തിനാൽ നറുക്കെടുപ്പ് ഒഴിവായി യു.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിച്ചു. എൽ.ഡി.എഫ് വോട്ട് അസാധുവായതോടെ ഏറെക്കാലത്തിന് ശേഷമാണ് ഇവിടെ ആദ്യമായി യുഡിഎഫ് അധികാരത്തിലെത്തിയത്. 

tRootC1469263">

മുണ്ടേരി പഞ്ചായത്തിൽ എൽ.ഡി.എഫിൻ്റെ വോട്ട് അസാധുവായതല്ല അസാധുവാക്കിയതാണെന്ന് യൂത്ത് കോൺഗ്രസ് മുൻ നേതാവ് റിജിൽ മാക്കുറ്റി ആരോപിച്ചു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം ആരോപിച്ചു.
 ഏറെക്കാലമായി എൽ.ഡി.എഫ് ഭരിച്ചിരുന്ന മുണ്ടേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിൻ്റെ പഞ്ചായത്താണ് യു.ഡി.എഫ് കരസ്ഥമാക്കിയത്.
.മുസ് ലിം ലീഗിലെ സി.കെ റസീന പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു. 

പടന്നോട്ട് വാർഡിൽ നിന്നാണ് റസീന വിജയിച്ചത്.11 വീതം സീറ്റുകൾ നേടി യു.ഡി.എഫും എൽ.ഡി.എഫും തുല്യ നിലയിൽ എത്തിയ മുണ്ടേരി പഞ്ചായത്തിൽ റസീനക്കും എതിർ സ്ഥാനാർഥി സിപിഎമ്മിലെ ഷമ്മി കൊമ്പനെതിരെ 11  വോട്ടുകൾ ലഭിച്ചതോടെ യു.ഡി.എഫ് ഭരണത്തിലേറുകയായിരുന്നു.സി.പി.എമ്മിൻ്റെ കുത്തക പഞ്ചായത്തുകളിൽ ഒന്നായ മുണ്ടേരിയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.അനിഷ ഒൻപതാം വാർഡായ പാറോത്തുംചാലിൽ യുഡിഎഫ് സ്ഥാനാർത്ഥി അഷ്റഫിനോട് പരാജയപ്പെട്ടിരുന്നു.


പഞ്ചായത്തിൽ ആകെ വോട്ടിന്റെ കണക്ക് നോക്കിയാൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 22 വാർഡിലും കൂടി 12913 വോട്ട് പിടിച്ചപ്പോൾ എൽ ഡി എഫ് 10831 വോട്ടാണ് പിടിച്ചത്. 2082 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിൻ്റെ സ്ഥാനാർഥികൾ വിജയിച്ചത് 500 ൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാൽ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അട്ടിമറിക്ക് പിന്നിൽ മുസ്ലീം ലീഗ് - ജമാത്തെ ഇസ്ലാമികൂട്ടുകെട്ടാണെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിൻ്റെ ആരോപണം.
മുസ്ലിം ലീഗിൻ്റെ ജില്ലാ നേതാക്കൾ ഉൾപ്പെടെ വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു വെന്നാണ് കെ.കെ.രാഗേഷിൻ്റെ ആരോപണം.

Tags