എൽ.ഡി.എഫ് മദ്യനയം തെരഞ്ഞെടുപ്പിൽ വോട്ടർമാരിലൂടെ പ്രതിഫലിക്കണം: മേയർ ഇന്ദിര
കണ്ണൂർ : അധികാരത്തിൽ വരുന്നതിനു മുൻപ് ജനങ്ങൾക്ക് വാഗ്ദാനങ്ങൾ നൽകുകയും 29 ബാറിൽ നിന്നും 949 ആയി ഉയർത്തുകയും മദ്യത്തിന്റ തദ്ദേശാധികാരം എടുത്തു കളയുകയും ചെയ്ത എൽ.ഡി.എഫ് സർക്കാരിനെ ഇനി ഒരിക്കലും അധികാരത്തിൽ കയറ്റരുതെന്ന് കോർപ്പറേഷൻ മേയർ അഡ്വക്കറ്റ് ഇന്ദിര പറഞ്ഞു.
കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഇടപെടൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു.സംസാരിക്കുകയായിരുന്നു മേയർ.കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. രഘുമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി കെ.ജി വർഗ്ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറിമാരായ ഐ.സി. മേരി, ടി. ചന്ദ്രൻ, പള്ളിപ്രം പ്രസന്നൻ, ഇമ്തിയാസ്, സൗമി മട്ടന്നൂർ, പദ്മജ സുരേഷ്, പി.നാണി ടീച്ചർ, മധു കക്കാട് എന്നിവർ സംസാരിച്ചു.
.jpg)


