കണ്ണൂരിൽ സമ്പൂർണ്ണ വിജയം നേടുമെന്ന് എൽഡിഎഫ് നേതാക്കൾ

LDF leaders say they will achieve complete victory in Kannur

കണ്ണൂർ:ജില്ലയിലെ 11 മണ്ഡലങ്ങളും നേടി തെരഞ്ഞെടുപ്പിൽ സമ്പൂർണ വിജയം ഉറപ്പാക്കുമെന്ന് എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ തവണ നഷ്ടപ്പെട്ട രണ്ട് സീറ്റ് കൂടി ഇത്തവണ നേടും. കഴിഞ്ഞ പത്ത് വർഷം കേരളത്തിൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സർവസ്പർശിയായ വികസനവും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിൻ്റെ ഗുണം ലഭിക്കാത്ത ഒരാൾ പോലും ജില്ലയിലും ഉണ്ടാവില്ല. അതിനാൽ തുടർഭരണത്തിന് ജനങ്ങൾ വോട്ട് ചെയ്യുമെന്ന് എൽഡിഎഫ് കൺവീനർ എൻ ചന്ദ്രൻ പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞതും എൽഡിഎഫിന് നേട്ടമായി.  സ്ഥാനാർഥികൾക്ക് എല്ലാ മണ്ഡലങ്ങളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. 

തുടക്കം മുതൽ പ്രചരണത്തിലും എൽഡിഎഫ് മുന്നിലാണ്. യുഡിഎഫിനുള്ളിലെ തർക്കവും തമ്മിലടിയും കഴിഞ്ഞു അവരുടെ സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്അവസാന നിമിഷമാണ്.നിർമാണം അന്തിമ ഘട്ടത്തിലെത്തിയ ദേശീയ പാത , അഴിക്കൽ തുറമുഖം വികസനത്തിന് നടപടി ആരംഭിച്ചത്, ഐ ടി പാർക്കുകൾ, ഡിജിറ്റൽ സയൻസ് പാർക്ക് തുടങ്ങിയവക്ക് തുടർച്ചയുണ്ടാകണമെങ്കിൽ എൽഡിഎഫ് തുടർ ഭരണം അനിവാര്യ മാണെന്ന് ജനങ്ങൾ കരുതുന്നു.എൽഡിഎഫ് വികസനവും ക്ഷേമവും പ്രചരിപ്പിച്ചപ്പോൾ നുണക്കഥകൾ കൊണ്ട് നേരിടാനാണ് യുഡിഎഫ് ശ്രമിച്ചത്.തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കെ നിരവധി വ്യാജ പ്രചാരണങ്ങൾ നടത്താൻ യുഡിഎഫ് ശ്രമിക്കുമെന്നും വോട്ടർമാർകരുതിയിരിക്കണമെന്നും അഭ്യർഥിച്ചു. അവരുണ്ടാക്കുന്ന പ്രകോപനങ്ങളിൽ പ്രവർത്തകർ വിഴരുതെന്നും ഓർമിപ്പിച്ചു.

കണ്ണൂർ തീരദേശ റോഡ് അടക്കം സർക്കാർ നടപ്പാക്കുന്ന സ്വാഭാവിക വികസനത്തിനപ്പുറം എന്തെങ്കിലും പേരാവൂരിൽ കൊണ്ടുവരാൻ സണ്ണി ജോസഫിന് കഴിഞ്ഞില്ലെന്ന്എൻ ചന്ദ്രൻ മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിച്ചു.മറ്റു എം എൽ എമാർ അവരവരുടെ മണ്ഡലങ്ങളിൽ പദ്ധതികൾ ആവിഷ്കരിച്ചു സർക്കാരിന് മുന്നിൽ അവതരിപ്പിച്ചു നടപ്പാക്കിയപ്പോൾ പേരാവൂർ എം എൽ എ അതിന് ശ്രമിക്കാത്തതാണ് പിന്നോക്കവസ്ഥക്ക് കാരണo. ഇക്കാര്യം മണ്ഡലത്തിൽ ചർച്ചയാണ്. കെകെ ശൈലജ എം എൽ എ യായിരുന്ന ഘട്ടത്തിലാണ് മണ്ഡലത്തിൽ വികസനം നടന്നത്. അതിനാൽ ജനങ്ങൾ ഇത്തവണ അവരെ പിന്തുണക്കും.കെ സുധാകരനെ ഒഴിവാക്കാൻ കെപിസിസി പ്രസിഡൻ്റ് എഴുതിയ കത്ത് വാസ്തവമാകാനാണ് സാധ്യത. കണ്ണൂരിൽ നിന്ന് ഒരു കത്ത് പോയിരുന്നുവെന്നത് നേരത്തെ പുറത്തുവന്ന കാര്യമാണ്. സുധാകരനും അത് സമ്മതിച്ചല്ലോ.

എം എൽ എ വഴി വരുന്ന പദ്ധതികൾ നടപ്പാക്കില്ല എന്ന് വാശി പിടിക്കുന്ന തദ്ദേശസ്ഥാപനത്തെ കണ്ണൂരിൽ മാത്രമേ കാണാനാവൂ. കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളിയുടെയും എൽഡിഎഫിൻ്റെയും പേര് ഉണ്ടാകരുതെന്ന കോൺഗ്രസ് നേതാക്കളുടെ ദുഷ്ടലാക്കാണ് ഇതിന് പിന്നിൽ. അവരുടെ ഘടക കക്ഷികളും ജനങ്ങളും അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

കാനാമ്പുഴയിൽ കടന്നപ്പള്ളി അഴിമതി നടത്തിയെന്ന ആരോപണ o ആരും വിശ്വസിക്കില്ല. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങളായി. തെരഞ്ഞെടുപ്പിൻ്റെ തലേന്ന് ഇത്തരം ആരോപണവുമായി വരുന്നവരെ ജനങ്ങൾ തിരിച്ചറിയും. ജനകീയ സമിതി ഉണ്ടാക്കിയ മാസ്റ്റർ പ്ലാൻ അംഗീകരിച്ചു ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. നാമ്പത്തിക ഇടപാട് നടത്തിയത് മുഴുവൻ വകുപ്പാണ്. ജനകീയ സമിതിക്ക് അതിൽ ഉത്തരവാദിത്തമൊന്നുമില്ല.
എന്നാൽ ചിലർ നടത്തിയ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ട് അഴിമതി വ്യക്തമാണ്. കോഴിക്കോട് എൻ ഐ ടി യുടെ റിപ്പോർട്ടുണ്ട്. സിഎജിയും അഴിമതി കണ്ടെത്തിയിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷിച്ചത്.തെരഞെടുപ്പ് കഴിഞ്ഞാൽ നടപടിയുണ്ടാവും. അത് മറയ്ക്കാനാണ് കടന്നപ്പള്ളിക്കെതിരെ ആരോപണം ഉയർത്തി നോക്കുന്നത്. എൻ ചന്ദ്രൻ പറഞ്ഞു.

Tags