ചിരട്ടയില്ലാത്തതും രാഷ്ട്രീയ ആയുധമാക്കി, കണ്ണൂർ പയ്യാമ്പലം ശ്മശാന വിഷയത്തിൽ കോർപറേഷനെതിരെ ആഞ്ഞടിച്ച് എൽ.ഡി.എഫ്

LDF lashes out at the corporation over the Kannur Payyambalam crematorium issue
LDF lashes out at the corporation over the Kannur Payyambalam crematorium issue

പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് ഒരു മണിക്കൂറോളം മുടങ്ങിയത് കോർപറേഷൻ അനാസ്ഥയാണെന്ന് സി പി എം

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രം ബാക്കി നിൽക്കവെ യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂർ കോർപറേഷനെതിരെ തുറന്ന പോരിനിറങ്ങിയിരിക്കുകയാണ് സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫ് മുന്നണി. 

എല്ലാ പഴുതുകളിലൂടെയും കോർപറേഷൻ ഭരണസമിതിയെ കടന്നാക്രമിക്കുകയാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി  എം.വി ജയരാജൻ നേതൃത്വം നൽകുന്ന പ്രതിപക്ഷ നിര.ഇതുവലിയ തോതിൽ കോർപറേഷൻ ഭരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 

കോൺഗ്രസ് വിമത നേതാവും വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആലിങ്കൽ വാർഡ് കൗൺസിലറുമായ പി.കെ.രാഗേഷാണ് ഇതിന് നേതൃത്വം നൽകുന്നത്. ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യ സംസ്കരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാണിക്കുന്ന സി.ഐ. ജി റിപ്പോർട്ട് കൗൺസിൽ യോഗത്തിൽ പി.കെ രാഗേഷാണ് വെളിച്ചത്തു കൊണ്ടുവന്നത്. 

ഇതു പിന്നീട് പ്രതിപക്ഷം ഏറ്റെടുക്കുകയായിരുന്നു. മൾട്ടി ലെവൽ കാർ പാർക്കിങ് പദ്ധതി നിലച്ചതും പയ്യാമ്പലം ശ്മശാനത്തിലെ ശവസംസ്കാരവുമായി ബന്ധപ്പെട്ട അനാസ്ഥയും പി.കെ രാഗേഷ് തന്നെയാണ് പുറത്തു കൊണ്ടുവന്നത്. മുൻ മേയർ ടി.ഒമോഹനനെ രാഷ്ട്രീയപരമായി ഇല്ലാതാക്കാനാണ് പി.കെ രാഗേഷ് ആരോപണങ്ങൾ ഉന്നയിക്കുന്നതെങ്കിൽ എൽ.ഡി.എഫിൻ്റെ ലക്ഷ്യം ഭരണം തിരിച്ചു പിടിക്കലാണ്. 

ഇതിനായി ജനവികാരം തങ്ങൾക്ക് അനുകൂലമാക്കുന്നതിതായി അഴിമതിയും കെടുകാര്യസ്ഥതയും ഉന്നയിച്ചു കോർപറേഷൻ കാര്യാലയത്തിന് മുൻപിൽ എൽ. ഡി. എഫ് അനിശ്ചിത കാല സമരം തുടങ്ങിയിരിക്കുകയാണ്. ഇതിനൊപ്പം പയ്യാമ്പലം ശ്മശാനത്തിലെ കെടുകാര്യസ്ഥത വൻ വിവാദമാക്കിയെടുക്കാനും എൽ.ഡി.എഫിന് കഴിയുന്നുണ്ട്. 

ചിരട്ട ഇല്ലാത്തതു കാരണം ഇവിടെ ശവദാഹം മുടങ്ങിയത് ചുണ്ടിക്കാട്ടി എം.വി ജയരാജൻ്റെ നേതൃത്വത്തിൽ സ്ട്രക്ചറിൽ ചിരട്ടയുമായി കോർപറേഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഒടുവിൽ മേയർ ഇടപ്പെട്ടു ഒരു മണിക്കൂറോളം മുടങ്ങിയ ശവദാഹം വീടുകളിൽ നിന്നും ചിരട്ട സംഘടിപിച്ചു നടത്തുകയായിരുന്നു. മരണമടഞ്ഞയാളുടെ ബന്ധുക്കളോടൊപ്പം പ്രതിഷേധവുമായി എൽ.ഡി.എഫ് രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയമായി ആളിക്കത്തുകയായിരുന്നു.

പയ്യാമ്പലത്ത് മൃതദേഹം സംസ്കരിക്കുന്നത് ഒരു മണിക്കൂറോളം മുടങ്ങിയത് കോർപറേഷൻ അനാസ്ഥയാണെന്ന് സി പി എം സെക്രട്ടറി എം വി ജയരാജൻ കുറ്റപ്പെടുത്തി. വിറകും ചിരട്ടയും ഇല്ലാത്തതിന്നാൽ ഇന്ന് മൂന്നോളം മൃതദേഹം അനാഥമായി കിടക്കേണ്ടി വന്നു. മുതദേഹം സംസ്കാരിക്കാൻ  മണിക്കൂറുകളോമാണ് വൈകിയത്.  പിന്നീട് വീട്ടിൽ നിന്ന് ചിരട്ടയെത്തിച്ചാണ് മൃതദേഹം സംസ്കരിച്ചത്. ഇത് തികഞ്ഞ അനാസ്ഥയാണ്. 

കോർപറേ ഷനാണ് വിറകം ചിരട്ടയും എത്തിക്കാൻ ടെൻഡർ വിളിക്കേണ്ടത്. എന്നാൽ ഇതുവരെ ടെൻഡർ വിളിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. നേരത്തെ ടെൻഡർ വിളിച്ച് ചിരട്ട നൽകി കൊണ്ടിരിന്നവർക്ക് നൽകാനുള്ള പണവും നൽകിയിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.

Tags

News Hub