കണ്ണൂർ കോർപറേഷനിൽ എൽ.ഡി.എഫിന് കാലിടറി : അഴിമതി ആരോപണങ്ങൾ ഏശിയില്ല ജനവിധി യു.ഡി എഫിനൊപ്പം
കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ എൽ.ഡി.എഫിന് വൻ തിരിച്ചടി. യുഡിഎഫ് കേവല ഭൂരിപക്ഷം നേടിയെന്ന് മാത്രമല്ല 2 സീറ്റുകൾ വർദ്ധിപ്പിക്കുകയും ചെയ്തു.56 ഡിവിഷനുകളുള്ള കോർപറേഷനിൽ 36 സീറ്റുകൾ നേടിയാണ് യു.ഡി എഫ് ഭരണത്തൂടർച്ച ഉറപ്പാക്കിയത്. എൽ.ഡി.എഫ് 15സീറ്റുകളിൽ ഒതുങ്ങി. എൻ.ഡി എ നാല് സീറ്റും അറക്കൽ ഡിവിഷനിൽ എസ്.ഡി.പി.ഐ ഒരു സീറ്റും നേടി.
tRootC1469263">പഞ്ഞിക്കയിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പി.കെ രാഗേഷാണ് തോറ്റ പ്രമുഖൻ. താളിക്കാവിൽ നിന്നും മൽസരിച്ച സ്പോർട്സ് കൗൺസിൽ മുൻ സംസ്ഥാന വൈസ്.പ്രസിഡൻ്റ് ഒ.കെ വിനീഷ്, അറക്കലിൽ നിന്നും മൽസരിച്ച മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി സാബിറയും തോറ്റു.
ബി.ജെ.പി പള്ളിക്കുന്ന് സീറ്റു നിലനിർത്തുന്നതിനോടൊപ്പം മൂന്ന് സീറ്റുകൾ കൂടി പിടിച്ചെടുത്ത് നാല് സീറ്റുകൾ നേടി വലിയ നേട്ടമാണ് കൈവരിച്ചത്. കോൺഗ്രസിന് സിറ്റിങ് സീറ്റായ തുളിച്ചേരിയും ടെംപിൾവാർഡും നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ 34 സീറ്റു നേടിയ യു.ഡി.എഫ് 36 സീറ്റാക്കി വർദ്ധിപ്പിച്ചപ്പോൾ കഴിഞ്ഞ തവണ 19 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് 4 സീറ്റുകുറഞ്ഞ് 15 ആയി ചുരുങ്ങി. ബി.ജെ.പി മൂന്ന് സീറ്റ് വർദ്ധിപ്പിച്ചപ്പോൾ എസ്.ഡി.പി.ഐ കോർപറേഷനിൽ ആദ്യമായി അക്കൗണ്ട് തുറന്നു. മുൻ ഡപ്യൂട്ടി സ്പീക്കർ അഡ്വ പി. ഇന്ദിര പയ്യാമ്പലത്തും മഹിളാകോൺഗ്രസ് ജില്ല പ്രസിഡൻ്റ് ശ്രീജ മഠത്തിൽ മുണ്ടയാടുനിന്നും, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ്.പ്രസിഡൻറ് റിജിൽ മാക്കുറ്റി, മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻ്റ് കെ.പി. താഹിർ വാരംഡിവിഷനിൽ നിന്നും ജയിച്ചു കയറി.
കണ്ണൂർ കോർപറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കണ്ണൂരിലെത്തിയിരുന്നു. സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദൻ, ഇവിജയ രാജൻ തുടങ്ങിയ നേതാക്കളും കണ്ണൂരിൽ ക്യാംപ് ചെയ്തു. യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയും വികസനമുരടിപ്പുമാണ് എൽഡിഎഫ് പ്രധാന ചർച്ചയായി മാറ്റിയത്. എന്നാൽ ഇതൊന്നും ജനവിധിയിൽ പ്രതിഫലിച്ചില്ല.
.jpg)


