കേരളത്തിൽ സ്ത്രീകൾ പുരോഗതി നേടിയതിന് കാരണം എൽ.ഡി.എഫ് സർക്കാർ : മറിയം ധാവ്ളെ

LDF government is the reason for women progress in Kerala Mariam Dhawle

മട്ടന്നൂർ : ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്ത്രീകൾ പുരോഗതി നേടിയത് കേരളമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗംമറിയം ധാവ് ളെ പറഞ്ഞു. മട്ടന്നൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ സനോജിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മാലൂർ ത്രിക്കടാരി പൊയിൽ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയതു സംസാരിക്കുകയായിരുന്നു മറിയം ധാവളെ '
ബിജെ.പി ഭരിക്കുന്ന ഗുജറാത്തിലോ കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലോ ഇതു കാണാൻ കഴിയില്ല കേരള സർക്കാർ വീടുകൾ നിർമ്മിച്ചു കൊടുക്കുമ്പോൾ ഇവിടങ്ങളിൽ വീടുകൾ ഇടിച്ചു നിരത്തുകയാണ്.

കഴിഞ്ഞ 12 വർഷമായി മോദി സർക്കാർ ഇന്ത്യയെ നശിപ്പിക്കുകയാണ്. ബി.ജെ.പിയെ ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.എസ്.ഐ. ആറിന് പകരം നേറ്റിവിറ്റി കാർഡ് എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്നതിനാൽ ആർക്കും വോട്ടോ മറ്റു അവകാശങ്ങളോ നഷ്ടപ്പെടില്ല വിദേശസംഭാവന വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടുവരാൻ നിയമ ഭേദഗതിക്ക് ഒരുങ്ങുന്ന കേന്ദ്ര സർക്കാർ വിദേശ സംഭാവന ഏറ്റവും കൂടുതൽ സ്വീകരിക്കുന്നത് ആർ.എസ്.എസാണെന്ന് ഓർക്കണമെന്നും മറിയം ധാവ് ളെ പറഞ്ഞു.ഡി.വൈ.എഫ്.ഐ സാധാരണക്കാരിൽ നിന്നും പണം പിരിച്ച് വയനാട്ടിൽ പ്രകൃതിക്ഷോഭത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് വീടുവെച്ചു നൽകിയിട്ടുണ്ട്..

ഊർജ്ജ്വസ്വലനായ നേതാവായ വി.കെ സനോജിൻ്റെ നേതൃത്വത്തിലാണ് അതു ചെയ്തത്. ഈ നാടിന് ഏറെ ഉപകാരപ്പെടുന്ന നേതാവാണ് സനോജ് . മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിനൊപ്പം നാടിൻ്റെ വികസനത്തിനായി വി.കെ സനോജിനെയും വൻ ഭൂരിപക്ഷത്തിൽ മട്ടന്നൂരിൽ നിന്നും വിജയിപിക്കണമെന്ന് മറിയം ധാവ ളെ ആവശ്യപ്പെട്ടു. പരിപാടിയിൽ സി.പിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.പുരുഷേത്തമൻ, സ്ഥാനാർത്ഥി വി.കെ സനോജ് ഷാജി കരിപ്പായി തുടങ്ങിയവർ പ്രസംഗിച്ചു.

Tags