ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ടു വീതം സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാത്ത വിജയം

LDF candidates win unopposed in two seats each in Anthoor Municipality and Malapattom Panchayat
LDF candidates win unopposed in two seats each in Anthoor Municipality and Malapattom Panchayat

കണ്ണൂർ:  ആന്തൂർ: തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ നാലിടത്ത് എൽഡിഎഫിന് എതിരില്ലാത്ത വിജയം. ആന്തൂർ നഗരസഭയിൽ രണ്ടിടത്തും മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ രണ്ടിടത്തും സിപിഎം സ്ഥാനാർഥികൾക്കാണ് എതിരില്ലാത്തത്. പത്രിക സമർപ്പിക്കേണ്ട അവസാന സമയമായ ഇന്ന് വൈകിട്ടുവരെ നാലിടത്തും മറ്റാരും പത്രിക നൽകിയില്ല. പത്രിക പിൻവലിക്കുന്ന സമയം കഴിയുന്നതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കും.

tRootC1469263">

നിലവിൽ എൽഡിഎഫിന് പ്രതിപക്ഷമില്ലാത്ത ആന്തൂർ നഗരസഭയിൽ, മോറാഴ വാർഡിൽ കെ രജിതയും പൊടിക്കുണ്ട് വാർഡിൽ കെ പ്രേമരാജനുമാണ് വിജയിച്ചത്. 

മലപ്പട്ടം പഞ്ചായത്തിൽ അടുവാപ്പുറം നോർത്തിൽ ഐ വി ഒതേനൻ, അടുവാപ്പുറം സൗത്തിൽ സി കെ ശ്രേയ എന്നിവർക്കാണ് എതിരാളികളില്ലാത്തത്.

Tags