മലയോരത്തിന്റെ മുഴുവൻ കച്ചവടകേന്ദ്രമായിരുന്ന തളിപ്പറന്പിലെ മാർക്കറ്റിൽ വോട്ടഭ്യർത്ഥനയുമായി എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറെത്തി
തളിപ്പറമ്പ്; മലയോരത്തിന്റെ മുഴുവൻ കച്ചവടകേന്ദ്രമായിരുന്ന തളിപ്പറന്പിലെ മാർക്കറ്റിൽ എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള ടീച്ചറെത്തി വോട്ടഭ്യർഥിച്ചു. കച്ചവടക്കാരും തൊഴിലാളികളുമുൾപ്പെടെ വ്യത്യസ്‌ത രാഷ്ട്രീയധാരകളിലുള്ള സൗഹൃദങ്ങളോടെല്ലാം മിണ്ടിയും പറഞ്ഞും ഗലിയിലൂടെ എല്ലാകടകളിലുമെത്തി ടീച്ചർ വോട്ടഭ്യർഥിച്ചു.
പകൽ പതിനൊന്നോെടെയാണ് ടീച്ചർ തളിപ്പറന്പ് മാർക്കറ്റ് റോഡിലും മാർക്കറ്റിലുമായി വോട്ടഭ്യർഥിക്കാനെത്തിയത്. തുടർന്ന് ഹൈവേയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിലും ശ്യാമള ടീച്ചർ സന്ദർശിച്ചു. തുടർന്ന് മൂത്തേടത്ത് ഹയർസെക്കൻഡറി സ്‌കൂളിലും സീതിസാഹിബ് ഹൈസ്‌കൂളിലും ടീച്ചറെത്തി.

അധ്യാപകരെയും അനധ്യാപകരെയും കണ്ട് പിന്തുണതേടി. ബക്കളത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും ഫാത്തിമ മാതാ ദേവാലയത്തിലും കോൺവന്റിലും കുട്ടികളുടെ ഹോസ്‌റ്റലിലും ടീച്ചർ സന്ദർശനം നടത്തി. സിസ്‌റ്റർമാർ ഉൾപ്പെടെയുള്ളവർ മഠത്തിൽ ടീച്ചറെ ഹൃദ്യമായി വരവേറ്റു.
തുടർന്ന് ബക്കളത്തെ ഓട്ടോസ്‌റ്റാൻഡിലെത്തി ഓട്ടോതൊഴിലാളികളെയും കണ്ട് പിന്തുണ തേടി. വൈകിട്ട് നിരവധി കുടുംബയോഗങ്ങളിലും ശ്യാമള ടീച്ചർ പങ്കെടുത്തു. വൈകിട്ട് ആനയോട്ടുകാവിൽ പൂരംകുളി ഉത്സവത്തിലും പങ്കെടുത്തു. എൽഡിഎഫ് നേതാക്കൾ ടീച്ചർക്കൊപ്പമമുണ്ടായി.

.jpg)


