യു ഡി എഫിന്റെ വിജയത്തിനായി ലോയേഴ്സ് കോൺഗ്രസ്സിന്റെ വാഹന ജാഥ തുടങ്ങി

Lawyers Congress' vehicle procession begins for UDF's victory


കണ്ണൂർ :ലോയേഴ്‌സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ യുഡിഫ് സ്ഥാനർഥികളുടെ വിജയത്തിനായി ജില്ലാതല വാഹനജാഥആരംഭിച്ചു. ഇന്നും നാളെയുമായി നടത്തുന്ന ജാഥയുടെ ഉദ്ഘാടനം കാലത്ത് കണ്ണൂർ സ്റ്റേഡിയം കോണറിൽ  ഡിസിസി പ്രസിഡന്റ്അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.  തുടർന്ന് ധർമ്മടം പേരാവൂർ,ഇരിക്കൂർ മണ്ഡലങ്ങളിലാണ് ഇന്ന് പര്യടനം നടത്തുന്നത്.

നാളെ  രാവിലെ അഴീക്കോട് മണ്ഡലത്തിൽ നിന്നാരംഭിക്കുന്ന ജാഥ കല്ല്യാശ്ശേരി മണ്ഡലത്തിലുംകണ്ണൂർ മണ്ഡലത്തിലും പ്രചരണം നടത്തും. കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിര, കൗൺസിലർ ലിഷാ ദീപക് തുടങ്ങിയവർ പങ്കെടുത്തു.

Tags