കണ്ണൂർ ആലക്കോട് വാടക ക്വാർട്ടേഴ്സിൽ വസ്‌ത്രാലയ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
ആലക്കോട് : ആലക്കോട് ടൗണിലെ വാടക ക്വാർട്ടേഴ്സ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി കിളിയന്തറ കുന്നോത്ത് സ്വദേശി മരുതും കുഴിയിൽ എം. ബിജു മാനുവലാണ് (46) മരിച്ചത്. ആലക്കോട് ടൗണിലെ വിവടെക്സ്റ്റയിൽസിലെ ജീവനക്കാരനാണ്. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാൻ്റ് റോഡിൽ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്‌സിൽ മരിച്ചനിലയിൽ വ്യാഴാഴ്ച്ച രാവിലെയാണ് കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിൻ്റേതാണ് വിവ ടെക്സ്റ്റയിൽസ്.
ബിജുവാണ് ക്വാർട്ടേ ഴ്‌സിൽ താമസിച്ചുവരുന്നത്. ബിജു മാനുവൽ ഏതാനും മാസം മുമ്പാണ് കടയിൽ സെയിൽസ്‌മാൻ ജോലിക്കെത്തിയത്. തുടർന്ന് ക്വാർട്ടേഴ്‌സിൽ താമസി ച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ പോയിരുന്ന ബിജു മാനുവൽ രണ്ട് ദിവസം മുമ്പാണ് തിരിച്ചെത്തിയിരുന്നത്. ഇതിനിടെ ഉടമയായ ബിജു ഇന്നലെ നാട്ടിലേക്ക് പോയിരു ന്നു. വ്യാഴാഴ്ച്ച രാവിലെ ഒമ്പത് മണി യായിട്ടും കട തുറക്കാതെ വന്ന തിനെത്തുടർന്നും ഫോൺ വിളി ച്ചിട്ട് എടുക്കാതെ വന്നതിനെ ത്തുടർന്നും ബിജു ക്വാർട്ടേ ഴ്സിന് സമീപത്തുള്ളവരെ വിവ രമറിയിച്ചു. അവർ വന്ന് നോക്കി യപ്പോഴാണ് ക്വാർട്ടേഴ്‌സിന്റെ രണ്ടാം നിലയിലെ മുറിയിലെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്വാർട്ടേഴ്സിന്റെ വാതിൽ ചാരിയ നിലയിലായിരുന്നു.
എസ്.ഐമാ ജോസ് എന്നിവരുടെ നേതൃത്വ ത്തിൽ പോലീസ് സ്ഥലത്തെ രായ ജി.പ്രവീൺ, എൻ.ജെ. ത്തി. നാട്ടുകാരുടെ സഹായ ത്തോടെ സഹകരണാശുപത്രി യിലെത്തിച്ചുവെങ്കിലുംമരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് മണിക്കൂർ മുമ്പ് മരിച്ചു വെന്നാണ് ഡോക്ടർമാർ അറി യിച്ചത്. കുളിമുറിയിൽ കുളി ക്കാൻ കയറുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചുവെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ ചെറുപുഴയിൽ ബിജു മാനുവൽ വസ്ത്രാലയം നടത്തിയിരുന്നു. ഭാര്യ: ശ്രുതി. രണ്ട് മക്കളുണ്ട്.
.jpg)

