ദേശീയ പാത സർവീസ് റോഡ് നിർമ്മാണം: ചാല അമ്പലം സ്‌റ്റോപ്പിന് സമീപം മണ്ണിടിച്ചിൽ ഭീഷണി

National Highway Service Road Construction: Landslide threat near Chala Ambalam stop

ചാല : തലശ്ശേരി ഭാഗത്തേക്കു ള്ള ദേശീയപാതയുടെ സർവീസ് റോഡിൽ മണ്ണിടിച്ചിൽ ഭീഷണി. ചാല അമ്പലം സ്‌റ്റോപ്പിന് സമീപ മാണ് സർവീസ് റോഡരികിലായി റോഡ് നിർമാണത്തിനായി സ്‌ഥലം കുഴിച്ചതിനെ തുടർന്ന് മണ്ണിളകി കിടക്കുന്ന മതിലോട് കൂടിയ ഉയർന്ന സ്‌ഥലം യാത്രക്കാരിൽ ഭീതിപരത്തുന്നത്.

 തലശ്ശേരി, കൂത്തുപറമ്പ് ഭഗങ്ങളിലേക്കുമുള്ള സർവീസ് റോഡിന്റെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. അടുത്ത  ദിവസം തന്നെ കൂത്തുപറമ്പ്, തല ശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ വാഹനങ്ങളെ കുട ത്തിവിടുമെന്നാണ് അധികൃതർ നൽകുന്ന വിവരം.മഴവെള്ളം കുത്തിയൊലിച്ച് വരുന്ന സ്‌ഥലം കൂടിയായതിനാൽ മണ്ണിളകി കിടക്കുന്ന ഉയർന്നഭാഗം ഇടിയാനുള്ള സാധ്യത ഏറെയാ ണ്. ജൂൺ തുടക്കത്തിൽ തന്നെ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവ സ്‌ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള ഈ സ്‌ഥലത്തിന്റെ കുറച്ച് ഭാഗം മുൻപ് സോയിൽ നെയിലിങ് സാങ്കേ തിക വിദ്യ ഉപയോഗിച്ച് ഉറപ്പിച്ചി രുന്നു. മണ്ണിളകി കിടക്കുന്ന ബാ ക്കി ഭാഗവും സമാനരീതികളുപ യോഗിച്ച് മഴയ്ക്ക് മുൻപേ തന്നെ ഉറപ്പിച്ച് സുരക്ഷിതമാക്കണമ ന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

കണ്ണൂർ-കൂത്തുപറമ്പ് സംസ്‌ഥാ നപാതയിലെ കിഴുത്തള്ളി മുതൽ ചാല അമ്പലം ‌സ്റ്റോപ് വരെയു ള്ള ഭാഗത്തെ ദേശീയപാത നിർമാ: ണം ഊർജിതമായി നടക്കുന്നുണ്ട്. സ്‌ഥലത്ത് ദേശീയപാതയുടെ പ്രധാന റോഡിന്റെ നിർമാണം ഇനി നടക്കാനുള്ള ഭാഗങ്ങൾ നില വിലെ സംസ്‌ഥാനപാത, തലശ്ശേരി; ഭാഗത്തേക്കുള്ള ബൈപാസ് എന്നിവ കടന്നുപോകുന്ന ഭാഗ ത്തിലൂടെയാണ്. ഈ രണ്ട് പ്രധാന റൂട്ടിലെയും ഗതാഗതം ഇനി സർവീസ് റോഡ് വഴിയാണ് കടത്തിവിടുക.

Tags