മണ്ണിടിച്ചിൽ : തളിപ്പറമ്പ പുളിമ്പറമ്പിൽ ഭാരവാഹനങ്ങൾക്ക് നിരോധനം
May 30, 2025, 12:48 IST
തളിപ്പറമ്പ്: കനത്ത മഴയിൽ മണ്ണിടിച്ചൽ അനുഭവപ്പെട്ടതിനെത്തുടർന്ന് പുളിമ്പറമ്പിൽ ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി.ലോറി, ബസ് തുടങ്ങിയ ഭാരവാഹനങ്ങൾക്കാണ് നിരോധനം ഏർപ്പെടുത്തിയത്.
തളിപ്പറമ്പ്, കണ്ണൂർ ഭാഗങ്ങളിൽ നിന്ന് പട്ടുവം, മുള്ളൂൽ പ്രദേശങ്ങളിലേക്ക് പോകുന്ന ഭാരവാഹനങ്ങൾ ഏഴാംമൈൽ, കൂവോട് വഴി പോകണം. പയ്യന്നൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കുപ്പം, ചാലത്തൂർ വഴി തിരിച്ചുവിടുകയാണ്. ആർ. ഡി.ഒ രഞ്ജിത്ത്, തഹസിൽദാർ പി.സജീവൻ, സി.ഐ. ഷാജി പട്ടേരി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
.jpg)


