ചില ദുഷ്ടശക്തികൾ തന്നെ കോർണർ ചെയ്യുന്നു: കെ.വി സുമേഷ് എം.എൽ എ


കണ്ണൂർ : പാതി വില തട്ടിപ്പിൽ തന്നെ മാത്രം ചില ദുഷ്ടശക്തികൾ കോർണർ ചെയ്യുകയാണെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു. കേരള പൊലിസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ടു സംസാരിക്കുകയായിരുന്നു.
സാധാരണ എം.എൽ.എമാർ ഇത്തരം പരിപാടികളിൽ പങ്കെടുക്കാറുണ്ട്. എന്നാൽ പാതി വില തട്ടിപ്പ് നടന്ന സംഭവത്തിൽ കാര്യങ്ങൾ മറ്റൊരു രീതിയിലാണ് പ്രചരിപ്പിക്കുന്നത്. കണ്ണൂർ മേയറും ഡെപ്യൂട്ടി മേയറുമൊക്കെ തട്ടിപ്പു നടന്ന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ജനപ്രതിനിധികൾ സാധാരണ പരിപാടികളിൽ പോകുന്നതിൽ തെറ്റില്ല എന്നാൽ ഈ വിഷയത്തിൽ മറ്റുള്ളവരെ മാറ്റി നിർത്തി തന്നെ മാത്രം പറയുന്നത് എന്തിനാണെന്ന് വ്യക്തമല്ലെന്നും ഇതിനു പിന്നിൽ ചില ദുഷ്ടശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും കെ.വി സുമേഷ് സീഡ് സൊസൈറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ പറഞ്ഞു.