പാനൂരിൽ കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു
Jun 27, 2026, 09:38 IST
കണ്ണൂർ : പാനൂർ പൂക്കോം റോഡിലുള്ള മന്തി ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ വൈകിട്ടോടെ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് മണിക്കൂറുകൾക്കകം കടുത്ത ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഇവരെ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്.
.jpg)

