മയ്യിലിൽ കുറ്റ്യാട്ടൂർ സ്വദേശിയായ ഗൃഹനാഥൻ പറമ്പിലെ മതിലിൽ നിന്ന് വീണ് മരിച്ചു
Apr 21, 2026, 10:03 IST
മയ്യിൽ: പറമ്പിലെ ചുറ്റുമതിലിൽ നിന്ന് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരിയിലെ കുന്നുമ്മൽ വീട്ടിൽ കെ പി സുരേശനാ (62) ണ് മരിച്ചത്.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് മയ്യിൽ കോറലാടാണ് സംഭവം. വിലയ്ക്ക് വാങ്ങിയ സ്ഥലത്ത് പണിയെടുപ്പിക്കാൻ എത്തിയതായിരുന്നു.ഭാര്യ: ശോഭന. മക്കൾ: പ്രണയ, ഹൃദയ.
മരുമക്കൾ: സജിനേഷ് (പൊലീസ്, കാഞ്ഞിരോട്), സൂരജ് (ജീവനക്കാരൻ, കണ്ണൂർ ജില്ലാ ആശുപത്രി).സഹോദരങ്ങൾ: രോഹിണി, ബാലകൃഷ്ണൻ,
സാവിത്രി, രാധ, പ്രകാശൻ. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചക്ക് ഒന്നിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ നടത്തും.
.jpg)

