കുറ്റ്യാട്ടൂർ സ്വദേശിയായ പ്രവാസിയെ ഷാർജയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Expatriate from Kuttiyattur found drowned in Sharjah

മയ്യിൽ:കുറ്റ്യാട്ടൂർ  ചെറുവത്തലമൊട്ട സ്വദേശിയെ ഷാർജയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ഷാബു പഴയക്കലിനെ (43) ഷാര്‍ജ ജുബൈല്‍ ബീച്ചില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. 

tRootC1469263">

സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ സൂക്ഷിക്കുകയായിരുന്നു. പിന്നീട് ഷാര്‍ജ പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞു. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ.

Tags