കുറ്റിക്കകം എൽ.പി സ്കൂൾ വാർഷികാഘോഷം നടത്തി


കുറ്റിക്കകം: കുറ്റിക്കകം എൽ.പി സ്കൂളിൻ്റെ 133-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കലാ കായിക മത്സരങ്ങൾ, എൻഡോവ്മെൻ്റ് വിതരണം സാംസ്കാരിക സമ്മേളനം, നൃത്തസന്ധ്യ എന്നിവയുണ്ടായി.
സംസ്ഥാന മലയാള പുരസ്കാരം നേടിയ പൂർവ്വ വിദ്യാർത്ഥി ജനു ആയിച്ചാൻകണ്ടി, എൽ എസ് എസ് നേടിയ
ടി.സി.വേദിക, കെ. സയന എന്നിവരെ അനുമോദിച്ചു.എഇഒ എൻ.സുജിത്ത് ഉദ്ഘാടനം ചെയ്തു.ബിപിസി സി.ആർ.വിനോദ് കുമാർ എൻഡോവ്മെൻ്റ് വിതരണവും കെ.പ്രസന്നകുമാരി റിപ്പോർട്ട് അവതരണവും നടത്തി.പിടിഎ പ്രസിഡണ്ട് എം.വിനോദൻ അധ്യക്ഷനായി.
കെ.അസീസ്, മുൻ ഹെഡ്മാസ്റ്റർ ഇ.വിജയൻ, ജനു ആയിച്ചാൻകണ്ടി, മുൻ പിടിഎ പ്രസിഡണ്ടുമാരായ സി ആർ രാഘവൻ, ടി.ജനാർദ്ദനൻ, കെ.പവിത്രൻ, സി. സജിന, ടി.ശീഷ്മ,സി.സുരേന്ദ്രൻ, പ്രധാനാധ്യാപിക പി.കെ.ലീന, സ്റ്റാഫ് സിക്രട്ടറി പി.എം.പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു