കൂത്തുപറമ്പിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി
Sep 1, 2026, 20:20 IST
കൂത്തുപറമ്പ് : ട്യൂഷന് പോകുന്നതിനിടെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥി അദ്വൈതിനെ (15) കണ്ടെത്തി. തലശ്ശേരി ചോനാടത്ത് നിന്നാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ട്യൂഷന് പോകാനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പോലീസിന്റെ ഊർജ്ജിതമായ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. .
.jpg)

