കൂത്തുപറമ്പിൽ മാരക ലഹരിമരുന്നുമായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കൂത്തുപറമ്പ് : കൂത്തുപറ മ്പ്ബസ് സ്റ്റാൻഡിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിൽനിന്ന് എംഡിഎംഎ എക്സൈസ് പരിശോധനയിൽ പിടികൂടി. കോട്ടയംപൊയിൽ സ്വദേശി സി. എച്ച്അഷ്കറാ(32) ണ് കൂത്തുപറമ്പ് പൊലീസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് 12.64 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎ കണ്ടെടുത്തു.
tRootC1469263">കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് പരിസരത്ത് പൊലീസ് പെട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഷ്കർ, പോലീസിനെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അഷ്കറിനെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽനിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ എസ്.ഐ വിപിൻ ടി.എമ്മിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ മിതോഷ്, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
.jpg)


