കൂരാറയിൽ അജ്ഞാത സംഘം വീട്ടിൽ കയറി യുവതിയെ അക്രമിച്ചു
Sep 10, 2025, 10:40 IST
പാനൂർ: കൂരാറ കുന്നോത്ത് മുക്കിൽ യുവതിയെ വീട്ടിൽ കയറി അജ്ഞാത സംഘം ആക്രമിച്ചു. ഹാരിസ് മൻസിലിലെ നഫ്സീനയെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി വീട്ടിലെ കോളിങ് ബെൽ മുഴങ്ങിയതിനെ തുടർന്ന് വാതിൽ തുറന്ന ഉടനെ ഒരു പുരുഷനും സ്ത്രീയും ചേർന്നാണ് ആക്രമണം നടത്തിയത്.
ഗുരുതരമായി പരിക്കേറ്റ നഫ്സീനയെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാനൂർ പൊലീസ് കേസെടുത്ത്അന്വേഷണം ആരംഭിച്ചു.
tRootC1469263">.jpg)


