ഒരുക്കങ്ങൾ പൂർത്തിയായി : കുന്നത്തൂർപാടി തിരുവപ്പന മഹോത്സവം 17 ന് തുടങ്ങും
കണ്ണൂർ : കുന്നത്തൂർ പാടിയിലെ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവപ്പന മഹോത്സവം ഡിസം: 17 ന് ബുധനാഴ്ച ആരംഭിച്ച് ജനുവരി 15 ന് സമാപിക്കുമെന്ന് ക്ഷേത്രം ട്രസ്റ്റിആന്റ് ജനറൽ മാനേജർ എസ് കെ കുഞ്ഞിരാമൻ നായനാർവാർത്താ സമ്മേളനത്തിൽ അറിയച്ചു പാടിയിൽ പുല്ലും ഈറ്റയും ഞെട്ടിയോലയും ഉപയോഗിച്ച് താല്കാലികമഠപ്പുര നിർമ്മിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
tRootC1469263">17 ന് കാലത്ത് തന്ത്രി പേർക്കുളത്തിച്ചത്ത് സുബ്രഹ്‌മന്യൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടു കൂടി ഉത്സവ ചടങ്ങുകൾക്ക് തുടക്കമാവും. വാണവരുടെ കങ്കാണിയറയിൽ വിളക്ക് തെളിയുന്നതോടഅടിയന്തരം തുടങ്ങും.
17 ന് രാത്രി മുത്തപ്പന്റെ ജീവിതത്തിലെ നാലു ഘട്ടങ്ങളായ ബാല്യം,കൗമാരം, ഗർഹസ്ഥ്യം, വാനപ്രസ്ഥം എന്നിവയെ പ്രതിനിധികരിച് പുതിയ മുത്തപ്പൻ , പുറം കാലമുത്തപ്പൻ, നാടുവാഴീശ്ശൻ ദൈവം, തിരുവപ്പന എന്നിവയുണ്ടാകും. മറ്റ് ദിവസങ്ങളിൽ വൈകീട്ട് ഊട്ടും വെള്ളാട്ടം, രാത്രി തിരുവപ്പന പുലർച്ചെ വെള്ളാട്ടം എന്നിവയും മുത്തപ്പൻ ആവശ്യപ്പെടുന്ന ദിവസങ്ങളിൽ മൂലം പെറ്റ ഭഗവതിക് ഉണ്ടായിരിക്കും. ഉത്സവ കാലത്ത് ക്തർക്ക് 24 മണിക്കൂറും പാടിയിൽ പ്രവേശിക്കാം. ഉച്ചക്കും രാത്രിക് താഴെ മഠപ്പുരക്ക് സമീപത്തെ ഊട്ടുപുരയിൽ അന്നദാനവുമുണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ പി കെ മധുവും പങ്കെടുത്തു.
.jpg)


