കുന്നരുവിൽ വൻ വ്യാജ ചാരായ വാറ്റു കേന്ദ്രം തകർത്തു

A large fake liquor distillery was demolished in Kunnaru.
A large fake liquor distillery was demolished in Kunnaru.

രാമന്തളി : കുന്നരുവില്‍ വന്‍ വ്യാജ ചാരായവാറ്റ് കേന്ദ്രം തകര്‍ത്തു.എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ അസി.എക്സൈസ് ഗ്രേഡ് ഇന്‍സ്പെക്ടര്‍ കെ.കെ.രാജേന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമന്തളി പഞ്ചായത്തിലെ കുന്നരു കരിയിച്ചാലെന്നസ്ഥലത്ത് പ്രവര്‍ത്തിച്ച് വരുന്ന വന്‍വാറ്റ് കേന്ദ്രം കണ്ടെത്തി തകര്‍ത്തു.

tRootC1469263">

ചാരായം വാറ്റാന്‍ വേണ്ടി വേണ്ടി തയ്യാറാക്കിയ 460 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.പ്രതികളക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി  എക്‌സൈസ് അധികൃതര്‍ അറിയിച്ചു.സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി.വി.ശ്രീകാന്ത്, പി.വി.സനേഷ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

Tags