നെഹ്റുവിനെ മാതൃകയാക്കി ജീവിക്കുന്ന കുഞ്ഞിരാമൻ നായരെ ആദരിച്ചു

Kunhiraman Nair, who lives by the example of Nehru, was honored

 കിഴുന്ന: കിഴുന്നക്കാരുടെ നെഹ്റു എന്ന പേരിൽ അറിയപ്പെടുന്ന കെ സി കുഞ്ഞിരാമൻ നായരെ കിഴുന്ന സൗത്ത് യുപി സ്കൂൾ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചെറുപ്പം നാൾ മുതൽ നെഹ്റുവിന്റെ വേഷത്തിലും ആദർശത്തിലും ആകൃഷ്ടനായി ശുഭ്ര വസ്ത്രവും നെഹ്റു തൊപ്പിയും ധരിച്ച് നാട്ടുകാരുടെ ഇടയിൽക്കൂടി നടന്നു പോകുന്നതിൽ അഭിമാനിക്കുന്ന ആളായിരുന്നു 91 വയസ്സ് പ്രായമുള്ള കെസി കുഞ്ഞിരാമൻ നായർ. നെഹറുവിനോട് സാദൃശ്യമുള്ള കുഞ്ഞിരാമൻ നായരെ കണ്ടപ്പോൾ കുട്ടികൾ ഏറെ സന്തോഷിച്ചു. 

tRootC1469263">

നെഹ്റുവിനെ നേരിട്ട് കണ്ട് അനുഭവങ്ങൾ ചോദിച്ചറിഞ്ഞ് കുട്ടികൾ അദ്ദേഹവുമായി സംവദിച്ചു. ഹസ്തദാനവും മധുര പലഹാരവും നൽകിയാണ് ഇദ്ദേഹം ശ്രീനാരായണനിലയത്തിലെത്തിയ കുട്ടികളെ സ്വീകരിച്ചത്. പ്രധാന അധ്യാപിക ബിന്ദു ആർ റോസാപ്പൂ നൽകി ഷാൾ അണിയിച്ചു. രവീന്ദ്രൻ കിഴുന്ന, ജനു ആയിച്ചാൻകണ്ടി,എം ശിഹാബുദ്ധീൻ,കെ സി വിവേക്, , ആലിയ ഹസീബ് എന്നിവർ സംസാരിച്ചു

Tags