കുളപ്പുള്ളി രാജേശ്വരിയമ്മയ്ക്ക് കുറൂരമ്മ പുരസ്കാരം

Kulappully Rajeshwariamma receives Kururamma Award

കണ്ണൂർ :പുരാണ പാരായണ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച സനാതന ധർമ്മ പ്രചാരകയായ കുളപ്പുള്ളി രാജേശ്വരിയമ്മയെ ഗുരുവായൂരിൽ കുറൂരമ്മ പുരസ്കാരം നൽകി ആദരിച്ചു.കുറൂരമ്മ ദിനത്തിൽ ഗുരുവായൂർ നായർ സമാജം ഗുരുവായൂർ കൈലാസം ഓഡിറ്റോറിയത്തിൽ ഒരുക്കിയചടങ്ങിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ജസ്റ്റീസ് എം ബി സ്നേഹലതയാണ് പുരസ്കാരം സമ്മാനിച്ചത്.

tRootC1469263">

ഷൊർണൂർ കുളപ്പള്ളി അമ്പലത്തിനടുത്ത ദേവരാഗത്തിലെ രാജേശ്വരിയമ്മകഴിഞ്ഞ മൂന്നുപതിറ്റാണ്ടുകാലമായി അഴീക്കോട്ട് മൊളോളത്താണ് താമസം.നാരായണീയം, രാമായണം , കൃഷ്ണഗാഥ , സൗന്ദര്യലഹരി , സഹസ്ര നാമങ്ങൾ തുടങ്ങിയവ പാരായണം  ചെയ്തു ശ്രദ്ധേയയായി. അഴീക്കോട് മൊളോളം ക്ഷേത്രം കേന്ദ്രീകരിച്ച് സനാതന ധർമ്മ സംസ്കാര പ്രചാരകയായ രാജേശ്വരിയമ്മ മൊളോളം അക്ഷരി നാരായണീയ സമിതി, സി.എം. എസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം കൃഷ്ണപ്പാട്ടു വഴക്കം കൂട്ടായ്മ എന്നിവയുടെ സാരഥി കൂടിയാണ് . ഭർത്താവ് : പാപ്പിനിശ്ശേരി പടിഞ്ഞാറേ വീട്ടിൽ ചന്ദ്രശേഖര മാരാർ (ചെറുകുന്ന് ചുണ്ട)മക്കൾ: സോന ജയരാജ് സിന്ധ്യ സുധീഷ്

Tags