കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് രോഗീ പരിചരണത്തില്‍ പരിശീലനം നല്‍കി

Kudumbashree workers were trained in patient care.

 കണ്ണൂർ :കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ 'വിജ്ഞാന്‍ കേരളം' പരിപാടിയുടെ ഭാഗമായി ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് രോഗീ പരിചരണത്തില്‍ വിദഗ്ധ പരിശീലനം നല്‍കി. സാന്ത്വനമിത്രം എന്ന പേരില്‍ കിടപ്പു രോഗികള്‍, പരിചരണം ആവശ്യമുള്ളവര്‍, ആശുപത്രി രോഗി പരിപാലനം എന്നിങ്ങനെ കെയര്‍ എക്കണോമി മേഖലയില്‍ കുടുംബശ്രീ, ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പത്ത് ദിവസത്തെ പരിശീലനം സംഘടിപ്പിച്ചത്. ആരോഗ്യ സംരക്ഷണ മേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലവസരങ്ങള്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുടുംബശ്രീ സംരംഭ മാതൃകയിലാണ് സാന്ത്വനമിത്രം തുടര്‍പ്രവര്‍ത്തനം നടക്കുക.

tRootC1469263">

സാന്ത്വനമിത്രത്തിന്റെ കണ്ണൂര്‍ ജില്ലയിലെ ആദ്യ ബാച്ച് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പരിശീലനം പൂര്‍ത്തിയാക്കി. പരിശീലനത്തിന്റെ സമാപനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം  അജയന്‍ പായം ഉദ്ഘാടനം ചെയ്തു. 30 പേരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ 11 ബ്ലോക്കുകളിലും 25 മുതല്‍ 30 പേര്‍ അടങ്ങുന്ന ബാച്ചുകളായി പരിശീലനം നടന്നുവരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ പേര്‍ക്കും തൊഴില്‍ ഉറപ്പാക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ കുടുംബശ്രീ മിഷന്‍ നടത്തി വരുന്നുണ്ട്. 

കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം.വി ജയന്‍, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സനോജ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ സ്മിത പ്രസാദ്, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്യശ്രീ എന്നിവര്‍ സംസാരിച്ചു.

Tags