കുടുംബശ്രീ കണ്ണൂർ ജില്ലാ കലോത്സവം ; സമഗ്ര കവറേജിനുള്ള ഓൺലൈൻ മാധ്യമ പുരസ്കാരം കേരള ഓൺലൈൻ ന്യൂസിന്

Kudumbashree Kannur District Kalolsavam; Kerala Online News wins online media award for comprehensive coverage
Kudumbashree Kannur District Kalolsavam; Kerala Online News wins online media award for comprehensive coverage

കലോത്സവവേദിയിലെ സമാപന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് മാനേജിങ് എഡിറ്റർ കെ ബിജുനു പുരസ്‌കാരം ഏറ്റുവാങ്ങി.

കണ്ണൂർ  :  തളിപ്പറമ്പിന്റെ നഗര ഹൃദയം കീഴടക്കി കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ നടത്തിയ ജില്ലാ കലോത്സവത്തിൽ സമഗ്ര കവറേജിനുള്ള ഓൺലൈൻ മാധ്യമ പുരസ്കാരം കേരള ഓൺലൈൻ ന്യൂസിന്. കലോത്സവവേദിയിലെ സമാപന സമ്മേളനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്ന് മാനേജിങ് എഡിറ്റർ കെ ബിജുനു പുരസ്‌കാരം ഏറ്റുവാങ്ങി.

tRootC1469263">

തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ രണ്ട് ദിവസങ്ങളിൽ ആയി നടന്ന സർഗോത്സവത്തിൽ ജില്ലയിലെ 81 സി ഡി എസുകളിൽ നിന്നുമായി 3000ൽ പരം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും  ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളും ആണ് 49 വ്യത്യസ്ത ഇനങ്ങളിൽ  മത്സരിച്ചത്.

Kannur District Arang Sargotsavam, which raised the bar for women's empowerment, concludes; Kankol CDS crowned winner

സമാപന സമ്മേളനം മ്യൂസിയം പുരാവസ്തു പുരാ രേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉത്ഘാടനം ചെയ്തു സംസാരിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, തളിപ്പറമ്പ് സി ഡി എസ് ചെയർപേഴ്സൺ രാജി നന്ദകുമാർ തുടങ്ങിയവർ  പങ്കെടുത്തു.

Tags