കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് ക്യാമ്പയിൻ നടത്തി

Kudumbashree Auxiliary Group conducted a campaign
Kudumbashree Auxiliary Group conducted a campaign

 ശ്രീകണ്ഠാപുരം: യുവതികളുടെ സമഗ്രമായ വികസനലക്ഷ്യമിട്ടു കുടുംബശ്രീ സംഘടനാ സംവിധാനത്തിൽ രൂപീകരിച്ച യുവതികളുടെ ഗ്രൂപ്പായ ഓക്സിലറി ഗ്രൂപ്പിന്റെ  ഇരിക്കൂർ ബ്ലോക്ക് തല ക്യാമ്പയ്ൻ ശ്രീകണ്ഠപുരം നഗരസഭ അധ്യക്ഷ ഡോ .കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.

 നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാംഗദൻ  അധ്യക്ഷത വഹിച്ചു. ഓക്സലോ എന്ന പേരിൽ നടത്തിയ ഈ ക്യാമ്പയിൻ ഒക്സിലറി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ സുസ്ഥിരവും, കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് നടത്തുന്നത്. 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള അംഗങ്ങളാണ് ഓക്സിലറി ഗ്രൂപ്പിൽ ഉൾപ്പെടുക. 

tRootC1469263">

 സിഡിഎസ് ചെയർപേഴ്സൺ എ ഓമന സ്വാഗതം പറഞ്ഞ പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ, കുടുംബശ്രീ ജില്ല മിഷൻ പ്രോഗ്രാം മാനേജർ ജിബിൻ സ്‌കറിയ,തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. നഗര സഭ ഇമ്പ്ലിമെന്റിങ് ഓഫീസർ വി പ്രേമരാജൻ ചടങ്ങിന് നന്ദി പറഞ്ഞു. ശ്രീകണ്ഠപുരം നഗരസഭ നാരായണ  സ്മാരക ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെട്ട സിഡിഎസ് ചെയർപേഴ്സൺമാർ,വൈസ്  ചെയർപേഴ്സൺ, അക്കൗണ്ടന്റ്, റിസോഴ്സ് പേഴ്സന്മാർ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags