കണ്ണൂർ സർവ്വകലാശാലകോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി കെ.എസ്.യു

KSU improves its position in Kannur University College Union elections

കണ്ണൂർ :കണ്ണൂർ സർവ്വകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചുവെങ്കിലും.ഇക്കുറി നില മെച്ചപ്പെടുത്തി കെ.എസ്.യു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ പതിനെട്ട് വർഷത്തിന് ശേഷം കെ.എസ്.യു സ്ഥാനാർത്ഥികൾ ഭൂരിപക്ഷം സീറ്റുകളിലും വിജയിച്ചതായി നേതാക്കൾ അറിയിച്ചു.കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലും കെ.എസ്.യു ഭൂരിപക്ഷം നേടി.ഇരിട്ടി എം.ജി കോളേജിൽ യൂണിയൻ നില നിർത്തിയപ്പോൾ കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ തുടർച്ചയായ രണ്ടാം വർഷവും കെ.എസ്.യു മുന്നണി യൂണിയൻ നിലനിർത്തി.അതോടൊപ്പം ഡോൺബോസ്‌കോ കോളേജിലും ദേവമാതാ കോളേജിലും യൂണിയൻ കെ.എസ്.യു നിലനിർത്തി.

KSU improves its position in Kannur University College Union elections

കോൺകോർഡ് കോളേജ് മുട്ടന്നൂർ കെ എസ് യു എസ് എഫ് ഐ യിൽ നിന്നും തിരികെ പിടിച്ചപ്പോൾ സിബ്ഗ കോളേജ് ഇരിക്കൂറിൽ കെ എസ് യു വിജയം തുടർന്നു. ചെറുപുഴ നവജ്യോതി കോളേജിൽ ചെയർമാനും യു യു സി യും ഉൾപ്പെടെ കെ എസ് യു മുന്നേറ്റം തുടർന്നു.ചെണ്ടയാട് എം ജി കോളേജ്,വിമൽജ്യോതി എം.ബി.എ ക്യാമ്പസ്, ചിന്മയ ആർട്സ് & സയൻസ് കോളേജ് ചാല,സെന്റ് ജോസഫ് കോളേജ് പിലാത്തറ,പി.കെ.എം കോളേജ് മടമ്പം എന്നീ ക്യാമ്പസുകളിലും കെ.എസ്.യു  വിജയം സ്വന്തമാക്കി.ഇടത് സർക്കാരിനെതിരെയുള്ള വിദ്യാർത്ഥികളുടെ രോഷമാണ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ വിദ്യാർത്ഥി വികാരം ആഞ്ഞടിക്കുമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ എം.സി അതുൽ അവകാശപ്പെട്ടു.

KSU improves its position in Kannur University College Union elections

Tags