വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; മുൻ മന്ത്രിയും സി പി എമ്മും കുറ്റസമ്മതം നടത്തി മാപ്പ് പറയണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ

Veena George attack case; KSU district president MC Atul wants former minister and CPM to confess and apologize

കണ്ണൂർ:  മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂർ റയിൽവേ സ്റ്റേഷനിൽ ആക്രമിച്ചെന്ന കേസില്‍ മുൻ മന്ത്രി വീണ ജോർജും സി പി എമ്മും കുറ്റസമ്മതം നടത്തി മാപ്പ് പറയണമെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ.കേസില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ പൊലീസ് ഒഴിവാക്കി വകുപ്പുകൾ എടുത്ത് കളഞ്ഞ് കുറ്റപത്രം സമർപ്പിച്ച പശ്ചാത്തലത്തിലാണ് എം സി അതുലിന്റെ പ്രതികരണം.

മുൻ മന്ത്രിയെ ആക്രമിക്കാൻ ആയുധമുണ്ടെന്ന് പറഞ്ഞ ഗണ്മാന്റെയും ഗറില്ല യുദ്ധത്തിനാണ് കെ എസ് യു നേതാക്കൾ നേതൃത്വം കൊടുത്തതെന്ന് പറഞ്ഞ പാർട്ടി സെക്രട്ടറിയുടെയും ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കുന്നതാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. അധികാരം ഉപയോഗിച്ച് നീതി നിഷേധിക്കാൻ നേതൃത്വം കൊടുത്ത മുൻ സർക്കാരിനേറ്റ തിരിച്ചടി കൂടിയാണിതെന്നും നിയമത്തിന്റെ കോടതിയിൽ സത്യം പുറത്ത് വരുമെന്നും എം സി അതുൽ പറഞ്ഞു.

Tags