കൂത്തുപറമ്പിൽ കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം സി അതുലിന് നേരെ അക്രമം ,പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

KSU Kannur District President MC Atul attacked in Koothuparamba hospitalized with injuries

കൂത്തുപറമ്പ് : കൂത്തുപറമ്പ് നിർമ്മലഗിരിയിൽകെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡണ്ട്  എം.സി അതുലിന് നേരെ ഡിവൈഎഫ്ഐ-സിപി.എം ആക്രമം നടന്നതായി പരാതി. ഇടിക്കട്ട യുൾപെടെയുള്ള മാരക വസ്തുക്കൾ കൊണ്ടുള്ള അക്രമത്തിൽ അതുലിന്  ഗുരുതരമായി പരുക്കേറ്റു. വെള്ളിയാഴ്ച്ച രാത്രി .8.30 നാണ് അക്രമം. 

നടന്നത് സിപിഎം നേതാക്കൾക്കുള്ള പൊലീസ് സുരക്ഷ ഉൾപ്പെടെയുള്ള വിഷയത്തിൽ കഴിഞ്ഞദിവസം എം സി അതുൽ പരാതി നൽകിയിരുന്നു. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിന് സമീപത്ത് വെച്ചായിരുന്നു  അക്രമം. പരുക്കേറ്റ എം സി അതുലിനെ ആദ്യം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പിന്നീട് തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപിച്ചു.

കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി. അതുലിനെതിരെ കൂത്തുപറമ്പിൽ നടന്ന ആക്രമണം അത്യന്തം അപലപനീയവും ജനാധിപത്യ അവകാശങ്ങൾക്ക് നേരെയുള്ള കടന്നാക്രമണവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.

നിർമ്മലഗിരി കോളേജിന് സമീപം അതുലിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് പിന്നിൽ ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവർത്തകരാണ് സി.പി.എം നേതാക്കൾക്ക് നൽകുന്ന പോലീസ് സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അതുൽ പരാതി നൽകിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

KSU-Kannur-District-President-MC-Atul-attacked-in-Koothuparamba-hospitalized-with-injuries.jpg

അഭിപ്രായം പറഞ്ഞതിനും പരാതി നൽകിയതിനും ഒരു വിദ്യാർത്ഥി നേതാവിനെ ആക്രമിച്ച് നിശ്ശബ്ദനാക്കാമെന്ന് സി.പി.എം കരുതുന്നുണ്ടെങ്കിൽ അത് കേരളത്തിലെ ജനാധിപത്യ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും വായടപ്പിക്കുന്ന പഴയ സി.പി.എം ശൈലി കണ്ണൂരിൽ വീണ്ടും ആവർത്തിക്കാൻ അനുവദിക്കില്ല.

ആക്രമണത്തിന് പിന്നിലുള്ള മുഴുവൻ പ്രതികളെയും എത്രയും വേഗം കണ്ടെത്തി അറസ്റ്റ് ചെയ്യണം.  
അതുലിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. കെ.എസ്.യു പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള അക്രമം അവസാനിപ്പിക്കാൻ സി.പി.എം തയ്യാറാകണം. 

അക്രമികളെ അഴിഞ്ഞാടാൻ വിടുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെങ്കിൽ അതിന് കനത്ത രാഷ്ട്രീയ വില നൽകേണ്ടിവരുമെന്നും അഡ്വ. മാർട്ടിൻ ജോർജ് മുന്നറിയിപ്പ് നൽകി.

Tags