നിതിൻ രാജിൻ്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ അദ്ധ്യാപകരെയും പുറത്താക്കണമെന്ന് കെ .എസ് .യു

KSU demands dismissal of all teachers responsible for Nitin Raj death

അഞ്ചരക്കണ്ടി : അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിതിൻ രാജെന്ന ഒന്നാം വർഷ ബിഡി എസ് വിദ്യാർത്ഥി മരണപ്പെടാനുണ്ടായ സാഹചര്യത്തിൽ റാം എന്ന അധ്യാപകനെ പോലെതന്നെ വിദ്യാർഥികളെ മാനസികമായി പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളിൽ ഭാഗമായ സമാനമായ കുറ്റം ചെയ്ത മറ്റു അധ്യാപകരെ കൂടി പുറത്താക്കി അന്വേഷണം നടത്തണമെന്ന് കെ.എസ്.യു ആവശ്യപെട്ടു.

ജില്ലാ പ്രസിഡണ്ട് എം.സി അതുലിന്റെ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലുമായി കൂടിക്കാഴ്ച്ച നടത്തി. വിഷയത്തിൽ ഉൾപ്പെട്ട അധ്യാപകരെ പുറത്താക്കി അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം കെ.എസ്‌.യു ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ക്യാമ്പസിൽ കെ.എസ്‌.യുവിന്റെ യൂണിറ്റ് രൂപീകരിച്ചു പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.സ്.യു നേതാക്കളായ ഹരികൃഷ്ണൻ പാളാട്, അർജുൻ ചാലാട്, വൈഷ്ണവ് മലപ്പിലായി, ആദിൽ പാച്ചപ്പൊയ്ക, മൃദുൽ മുഴപ്പാല എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags