കെ.എസ്.എസ്.പി.എ കണ്ണൂർ ജില്ലാ ട്രഷറിക്ക് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി
Jul 1, 2025, 19:34 IST
കണ്ണൂർ : കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ അഴീക്കോട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡന്റ് എം.പി വേലായുധൻ ഉദ്ഘാടനം ചെയ്തു.
കെ.കെ രവീന്ദ്രൻ അധ്യക്ഷനായി. പെൻഷൻ പരിഷ്‌ക്കരണം അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിക്കുക, കുടിശികയായിട്ടുള്ള ആറ് ഗഡു ഡി.ആർ ഉടൻ അനുവദിക്കുക, മെഡിസിപ്പ് പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ജില്ലാ പ്രസിഡന്റ് കെ. മോഹനൻ മുഖ്യ പ്രഭാഷണം നടത്തി. ഇ. ബാലകൃഷ്ണൻ, ടി.പി രാജീവൻ, യു. കുഞ്ഞമ്പു, സി.എൻ ഗോപിനാഥ് എന്നിവർ സംസാരിച്ചു.
tRootC1469263">.jpg)


