കെഎസ്ആർടിസിയുടെ വാഗമൺ-ഇലവീഴാപൂഞ്ചിറ വിനോദയാത്ര വെള്ളിയാഴ്ച
Updated: Apr 14, 2026, 11:18 IST
വാഗമൺ, ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, പൈൻവാലി ഫോറസ്‌റ്റ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ വെള്ളിയാഴ്ച വാഗമൺ - ഇലവിഴാ പൂഞ്ചിറ വിനോദ യാത്ര നടത്തും.വൈകിട്ട് ആറിന് പുറപ്പെട്ട് 20ന് രാവിലെ ആറിന് തിരികെ എത്തും വിധമാണ് യാത്ര.
വാഗമൺ, ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറ, മലങ്കര ഡാം, പൈൻവാലി ഫോറസ്‌റ്റ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. 22ന് രാവിലെ കൊല്ലൂർ മുകാംബിക -കുടജാദ്രി -ഉഡുപ്പിയിലേക്ക് തീർഥയാത്രയും നടത്തും.ഫോൺ: 9495403062, 9745534123.
.jpg)

