മാഹിയിലേക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ആരംഭിച്ചു : ഫ്ലാഗ് ഓഫ് ചെയ്ത് ടി കെ ഗോവിന്ദൻ എംഎൽഎ

KSRTC special service to Mahe launched; flagged off by MLA T.K. Govindan

 പെരുമ്പടവ് : കേരളകേരളത്തിലെ പ്രശസ്തമായ മാഹി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്ററുടെ അഭ്യർത്ഥന പ്രകാരം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസ്റ്റ് തീർത്ഥാടന പാക്കേജ് പദ്ധതിയിൽപ്പെടുത്തി സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം പെരുമ്പടവ് ടൗണിൽ ടി കെ ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ത്തിലെ പ്രശസ്തമായ മാഹി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് തളിപ്പറമ്പ് എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്ററുടെ അഭ്യർത്ഥന പ്രകാരം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസ്റ്റ് തീർത്ഥാടന പാക്കേജ് പദ്ധതിയിൽപ്പെടുത്തി സർവീസ് ആരംഭിച്ചു. സർവീസിന്റെ ഉദ്ഘാടനം പെരുമ്പടവ് ടൗണിൽ ടി കെ ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

KSRTC special service to Mahe launched; flagged off by MLA T.K. Govindan.23

തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നസീറ, മേരിഗിരി ഫൊറോന വികാരി ഫാ.മാത്യു വളവനാൽ, പെരുമ്പടവ് സെന്റ് ജോസഫ് ഇടവക വികാരി ഫാ.ജോർജ് തൈക്കുന്നുംപുറം പഞ്ചായത്ത് മെമ്പർ ജെയ്സൺ പുത്തേട്ട് എന്നിവർ സംസാരിച്ചു. 

KSRTC special service to Mahe launched; flagged off by MLA 22

ഇന്നത്തെ സർവീസ് സ്പോൺസർ ചെയ്തത് പെരുമ്പടവിലെ സുരേഷ് കോളിയാട്ട് ആണ്. ഇന്ന് മുതൽ 22 വരെ രാവിലെ 8  മണിക്ക് പെരുമ്പടവിൽ നിന്നും ആരംഭിച്ച് ചപ്പാരപടവ്, ചാണോക്കുണ്ട്, ഒടുവള്ളി, തളിപ്പറമ്പ് മയ്യിൽ ചാലോട് വഴി തലശ്ശേരിയിലേക്ക് പുറപ്പെട്ട് മാഹി പള്ളിയിലേക്ക് എത്തിച്ചേർന്ന് വൈകിട്ട് മൂന്നു മണിക്ക് തിരിക്കുന്ന വാഹനം ഇന്ത്യയിലെ തന്നെ ഏക ഡ്രൈവിംഗ് ബീച്ച് ആയിട്ടുള്ള മുഴപ്പിലങ്ങാട് ബീച്ച് സന്ദർശിച്ചിട്ടാണ് തിരിച്ചു വരിക. ദിവസേനയുള്ള സർവീസുകൾ വ്യക്തികൾക്കും സംഘടനകൾക്കും ഏറ്റെടുത്തു നടത്താനുള്ള സൗകര്യവും ഉണ്ട്.  കൂടുതൽ വിവരങ്ങൾക്കായി  9497007857, 8089463675 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags