കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് യാത്രക്കാരിക്ക് പരിക്ക്; ട്രിപ്പ് റദ്ദാക്കി ചികിത്സ ഉറപ്പാക്കി ജീവനക്കാർ
ഇരിട്ടി: കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് പരിക്കേറ്റ യാത്രക്കാരിയെ ട്രിപ്പ് റദ്ദാക്കി അതെ ബസ്സിൽ ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി ജീവനക്കാർ മാതൃകയായി. രാജപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരിയെയാണ് ഇരിട്ടി അമല ആശുപത്രിയിൽ അതിവേഗം എത്തിച്ച് ജീവൻ രക്ഷിച്ചത്. പുലർച്ചെ രാജപുരത്തുനിന്ന് മാനന്തവാടിയിലേക്ക് പോകു ന്ന കെഎസ്ആർടിസി ബസ്സാണ് ഇരിട്ടി പാലത്തിനടുത്ത് ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ ബ്രേക്കിട്ടത്. പെട്ടെന്ന് നിർത്തിയതിനാൽ മുൻ സീറ്റിലിരുന്ന പുഷ്പവല്ലിയെന്ന യാത്രക്കാരി തെറിച്ചുവീണ് അബോധാവസ്ഥയിലാവുകയായിരുന്നു.
tRootC1469263">ഡ്രൈവറും കണ്ടക്ടറും ബസ്സിലെ യാത്രക്കാരും ഇരിട്ടി പാലത്തിന് സമീപത്തുണ്ടായിരുന്ന ടിംബർ തൊഴിലാളികളും ചേർന്ന് ബസ്സിൽ ഇരിട്ടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബസ് ഇരിട്ടി ബസ്സ്റ്റാൻഡിൽ എത്തി യാത്രക്കാരെ ഇറക്കി. കണ്ടക്ടർ പുഷ്പവല്ലിയുടെ പരിചരണം ഉറപ്പാക്കാൻ ആശുപത്രിയിലും തുടർന്നു. നെഞ്ചിനും തലക്കും പരിക്കേറ്റ പുഷ്പവല്ലിയുടെ നില സുരക്ഷിതമെന്ന് ഉറപ്പാക്കി ബന്ധുക്കൾകൂടി എത്തിയ ശേഷമാണ് ബസ് യാത്ര തുടർന്നത്.
.jpg)


