വരൻ കെ എസ്ആർടിസി ഡ്രൈവർ ; വധു ബസ്സിലെ സ്ഥിരം യാത്രക്കാരി; കല്യാണം കളറാക്കി മറ്റു യാത്രക്കാർ

Groom is SRTC driver; bride is a regular passenger in the bus; other passengers make the wedding colorful
Groom is SRTC driver; bride is a regular passenger in the bus; other passengers make the wedding colorful

ശ്രീകണ്ഠപുരം  :കണ്ണൂർ  ശ്രീകണ്ഠപുരത്ത് ശനിയാഴ്ച നടന്ന  കല്യാണമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് .    കെ എസ്ആർടിസി ഡ്രൈവറാണ് വരൻ .വരൻ പതിവായി ഓടിക്കുന്ന ബസ്സിലെ സ്ഥിരം യാത്രക്കാരിയാണ് വധു. രണ്ടുപേരുടെയും വീട്ടുകാരുമായി ബന്ധ പ്പെട്ട് കല്യാണം നടത്താൻ മുൻ കൈയെടുത്തത് ആ ബസ്സിലെ തന്നെ പതിവ്  യാത്രക്കാരും .

tRootC1469263">

 നർക്കിലക്കാട്, ഭീമനടി, പരപ്പ വഴി മംഗളൂരുവിലേക്ക് പോകുന്ന ബസിലെ സ്ഥിരം യാത്രക്കാരിയാണ് പരപ്പ സ്വദേശിയായ സുനന്ദ. ഷിനു 10 വർഷമായി കാസർകോട് ഡിപ്പോയിലെ ഡ്രൈവറും.സുനന്ദയുടെ അച്ഛൻ സുകുമാരനോടും ഷിനുവിന്റെ അച്ഛൻ കിഴക്കേപ്പറമ്പിൽ യശോധരനോടും അമ്മ സുഭദ്രയോടുമെല്ലാം വിവാഹക്കാര്യം സംസാരിക്കാൻ മുൻപിൽനിന്നതും യാത്രക്കാർതന്നെയാണ്. 


വിവാഹത്തിൽ പങ്കെടുക്കാൻ വധുവിന്റേയും കുടുംബത്തിന്റെയും ഒന്നിച്ചു ഇവർ വന്നത് അതേ കെഎസ്ആർടിസി  ബസ്സ് വാടകയ്ക്ക് എടുതെറ്റാണെന്നത് മറ്റൊരു കൗതുക വാർത്ത . കാസർഗോഡ് ജില്ലയിലെ പരപ്പ സ്വദേശിയാണ്  വധു .വരൻ കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം സ്വദേശിയും.

Tags