കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് 100 ട്രിപ്പുകൾ ഒരുക്കി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ

ksrtc
ksrtc

കണ്ണൂർ : കേരളത്തിലെ മുഴുവൻ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്നും കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ചു ട്രിപ്പുകൾ സജ്ജമാക്കി.   ജൂൺ 11 ന് തീർത്ഥാടകർ വൈക്കം ഡിപ്പോയിൽ നിന്നും കൊട്ടിയൂരിൽ എത്തിച്ചേരും. 

കണ്ണൂർ ഡി.ടി.ഒ വി മനോജ് കുമാറിന്റെ നേതൃത്വത്തിൽ വിപുലമായ സന്നാഹങ്ങളാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് സജ്ജീകരിച്ചിട്ടുള്ളത്. ഇതിനോടനുബന്ധിച്ച് കണ്ണൂർ യൂണിറ്റിൽ നിന്നും കൊട്ടിയൂരിലേക്ക് സ്‌പെഷ്യൽ തീർത്ഥാടക പാക്കേജുകളും നടത്തുന്നുണ്ട്.

tRootC1469263">

 രാവിലെ 6.30ന് കണ്ണൂരിൽ നിന്ന് ആരംഭിച്ച്   മമ്മാനിക്കുന്ന് മഹാദേവി ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പുരളിമല മുത്തപ്പ ക്ഷേത്രം, കൊട്ടിയൂർ മഹാദേവക്ഷേത്രം എന്നിവ ദർശിച്ച് രാത്രി എട്ടുമണിക്ക് കണ്ണൂരിൽ എത്തിച്ചേരുന്ന രീതിയിലാണ് പാക്കേജ് തയ്യാറാക്കിയിട്ടുള്ളത്. സൂപ്പർ ഡീലക്‌സ് ബസുകൾ ആണ് ഇതിനായിട്ട് ഉപയോഗിക്കുന്നത്. ഒരാൾക്ക് 490 രൂപയാണ് ചാർജ് വരുന്നത്. ജൂലൈ 14, 18, 21, 24 തീയതികളിൽ ഷെഡ്യൂൾ ട്രിപ്പുകളും കൂടാതെ കുടുംബശ്രീ യൂണിറ്റുകൾക്കും മറ്റ് സംഘടനകൾക്കും സ്‌പെഷ്യൽ ട്രിപ്പുകളും അറേഞ്ച് ചെയ്യും. ഫോൺ : 9497007857, 9895859721

Tags