മമ്പറം പഴയ പാലത്തിൽ നിന്നും ചാടി മരിച്ചത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ
മമ്പറം പഴയ പാലത്തിൽ നിന്നും ചാടി മരിച്ചത് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ
Updated: Oct 25, 2025, 14:09 IST
പെരളശേരി: മമ്പറം പഴയ പാലത്തിൽ നിന്നും പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. കെ. എസ്. ഇ ബികാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ.എം ഹരീന്ദ്രനാണ് മരിച്ചത്. ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് തെരച്ചിലിൽ പാലത്തിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പഴയ പാലത്തിൽ നിന്നും ഒരാൾ ചാടിയതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലിസും സ്ഥലത്ത് എത്തുകയായിരുന്നു.
tRootC1469263">.jpg)

