കൊളച്ചേരിയിൽ അറ്റകുറ്റപണിക്കിടെ കെഎസ്ഇബി ജീവനക്കാരനെ അക്രമിച്ച യുവാവിനെതിരെ കേസെടുത്തു

A case has been registered against a young man who assaulted a KSEB employee while maintenance work was being carried out in Kolacheri.

മയ്യിൽ:കൊളച്ചേരി ട്രാൻസ്ഫോമർ ഓഫ് ചെയ്ത് അറ്റകുറ്റ പണികൾ നടത്തവേ കെ എസ് ഇ ബി ജീവനക്കാരന് നേരെ അക്രമം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ പൊലിസ് കേസെടുത്തു.കൊളച്ചേരി കായച്ചിറ ബ്രിഡ് ട്രാൻസ്ഫോമറിൽ അറ്റകുറ്റ പണി ചെയ്യുന്നതിനിടെയാണ് ലൈൻമാൻ കെ പി അബ്ദുൾ മുനീറാണ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ആക്രമിക്കപ്പെട്ടത്.

മറ്റ് പ്രവൃത്തി പൂർത്തിയാക്കിയ ശേഷം ട്രാൻസ്ഫോമറിന്റെ അടിഭാഗത്തെ കാടുകൾ നീക്കം ചെയ്യുന്നതിനായി ലൈൻ ഓഫ് ചെയ്തപ്പോഴാണ് അക്രമം. ലൈൻമാനായ എം വി ബിജുവും സ്‌ഥലത്തുണ്ടായിരുന്നു.പ്രദേശവാസിയായ ഹംദാനെതിരെയാ (35 ) കേസെടുത്തത്. ട്രാൻസ്ഫോമർ ഓഫ് ചെയ്തു നടത്തേണ്ട പണിയാണെന്നും അൽപ സമയത്തിനകം തീരുമെന്നും അറിയിച്ചെങ്കിലും തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.കൊളച്ചേരി അസിസ്റ്റൻ്റ് എൻജിനിയർ മയ്യിൽ പൊലീസിൽ പരാതി നൽകി. അക്രമത്തിൽ പ്രതിഷേധിച്ച് കമ്പിൽ ടൗണിൽ ഇന്ന് വ്യാഴം രാവിലെ 9.30ന് കെഎസ്ഇബി സംയുക്ത തൊഴിലാളി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തും.

Tags