കണ്ണൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരനായ യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു
Apr 2, 2026, 09:45 IST
കൂത്തുപറമ്പ് :ജോലിക്കിടെ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരൻ മരിച്ചു. കടവത്തൂർ എലിത്തോട് പടി ഞ്ഞാറെ കല്ലു വയൽ വീ ട്ടിൽ അമൽ ചന്ദ്രനാ (27) ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അപകടം.
ചെറുവാഞ്ചേരി അമ്പലപ്പുഴ പാലത്തിനു സമീപം വൈദ്യുതി കമ്പികളിൽ പ്ലാസ്റ്റിക് കേബിളുകൾ സ്ഥാ പിക്കുമ്പോൾ ഷോക്കേൽ ക്കുകയായിരുന്നു. തെറിച്ചു വീണ അമൽ ചന്ദ്രനെ ഉടൻ ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിലും നില ഗുരുതരമായതിനെ തുടർന്ന് തല ശേരി സ്വകാര്യ ആശുപത്രി യിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വ്യാഴാഴ്ച്ച പകൽ രണ്ടിന് വീട്ടുവള പ്പിൽ അച്ഛൻ: ചന്ദ്രൻ . അമ്മ: ലെനി. ഭാര്യ: നിര ഞ്ജന. സഹോദരങ്ങൾ: അഖിൽ, അർജുൻ.
.jpg)


